ഈ വർഷത്തെ രണ്ടാമത്തെ പണനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. അര ശതമാനത്തിന്റെ ഇളവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലെ 6 ശതമാനത്തിൽ നിന്നും 5.5 ശതമാനത്തിലേക്ക് റിപ്പോ നിരക്ക് കുറച്ചിരുന്നു.
ഇതോടെ കഴിഞ്ഞ മൂന്നു തവണയായി ഒരു ശതമാനത്തിന്റെ കുറവാണു റിപ്പോ നിരക്കിൽ വരുത്തിയിരിക്കുന്നത്.
പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ സാമ്പത്തിക വളർച്ചയ്ക്ക് മുൻതൂക്കം നൽകാനാണ് റിപ്പോ നിരക്ക് കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ 3 വർഷമായി പണപ്പെരുപ്പം 4 ശതമാനമെന്ന ലക്ഷ്യത്തിനു താഴെയായാണ് നിലനിൽക്കുന്നത്.
ആഗോളതലത്തിലെ സാമ്ബത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സാമ്ബത്തിക മേഖലക്ക് ഉത്തേജനം നൽകേണ്ടതിനാലാണ് റിപ്പോ നിരക്ക് കുറച്ചതു .