കൊടും ചൂടിൽ പുറത്തിറങ്ങി നടക്കുന്നവർക്കും ജോലിചെയ്യുന്നവർക്കും ചൂടിൽ നിന്ന് രക്ഷപെടാനായി ശരീരത്തിൽ ഘടിപ്പിച്ചു കൊണ്ടുനടന്നു ആവശ്യാനുസരണം എവിടെയും പ്രവർത്തിക്കാവുന്ന രീതിയിലുള്ള എയർ കണ്ടിഷണർ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഇലക്ട്രോണിക്സ് നിർമാതാക്കളായ സോണി .
റിയോൺ പോക്കറ്റ് 5 എന്ന പേരിൽ സോണി അവതരിപ്പിച്ചിരിക്കുന്ന ഈ എ സി കിറ്റ് ശരീരത്തിൽ കഴുത്തിന് പുറകിലാണ് ഘടിപ്പിക്കുക.ചൂടാക്കാനും അതോടൊപ്പം തന്നെ തണുപ്പാക്കാനും കഴിയുന്ന രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. അതിനാൽ തണുപ്പത്തും ചൂടത്തും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഇതെന്ന് സോണി പറയുന്നു.
ചുറ്റുപാടുമുള്ള താപനില സ്വയം മനസിലാക്കി അതനുസരിച്ചു പ്രവർത്തിക്കുന്ന ഒരു സംവിധാനം കൂടി ഇതിലുള്ളതിനാൽ കാര്യങ്ങൾ ഒന്നുകൂടി എളുപ്പമായി.
ഒരു തവണ ചാർജ് ചെയ്താൽ ഏകദേശം 17 മണിക്കൂറോളം ഇതിന്റെ ബാറ്ററി ബാക്കപ്പ് ഉണ്ടായിരിക്കും.
ഏകദേശം 14500 രൂപ വിലവരുന്ന ഈ റിയോൺ പോക്കറ്റ് 5 ഇപ്പോൾ ജപ്പാൻ, യു കെ എന്നിവിടങ്ങളിൽ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ഇന്ത്യൻ മാർക്കറ്റിൽ ഇത് എന്ന് മുതൽ അവതരിപ്പിക്കും എന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല.