കോർപ്പറേറ്റു ഭീമനായ ആമസോൺ തങ്ങളുടെ 30,000 ജോലിക്കാരെയെങ്കിലും ഉടൻ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി വാർത്ത.
ചെലവ് വെട്ടി കുറയ്ക്കുന്നതിന്റെ ഭാഗമായി അധികമായി നിയമനം നടത്തിയവരെ ഒഴിവാക്കാനാണ് പുതിയ നടപടി എന്നാണ് അറിയുന്നത്. അതോടൊപ്പം നിർമിത ബുദ്ധി (AI) കൂടുതൽ മേഖലകളിലേക്ക് കമ്പനി വ്യാപിക്കുന്നതോടെ ജോലിക്കാരുടെ എണ്ണം കുറയുന്നു എന്നതും ഇതിനു കാരണമായി പറയുന്നു.
1.5 ദശലക്ഷത്തിലേറെ ജീവനക്കാരാണ് ആമസോണിൽ ഉള്ളത്. ഇപ്പോഴത്തെ ഈ പിരിച്ചിവിടലിന്റെ ശതമാനം കമ്പനിയുടെ മൊത്തം ജോലിക്കാരുടെ എണ്ണവുമായി നോക്കുമ്പോൾ ഒരു ചെറിയ ശതമാനം മാത്രമാണ്. എന്നിരുന്നാലും ദൂരവ്യാപകമായ ഇത് നല്ലൊരു തമാനത്തെ ബാധിക്കും എന്നാണ് കണക്കുകൂട്ടൽ
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കൂടുതൽ ഉപയോഗപ്പെടുത്തി അനാവശ്യമായ തസ്തികകൾ വെട്ടികുറയ്ക്കാണ് ഈ നീക്കം.
ലാഭമില്ലാത്തതും അനാവശ്യവുമായ മേഖലകളും അതിന്റെ ജീവനക്കാരെയും ഒഴിവാക്കി ഓട്ടോമേഷനിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും കമ്പനി മുന്നേറാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടലിനെ വിലയിരുത്തപ്പെടുന്നത്.
നിലവിൽ പല ഭീമൻ കമ്പനികളും തങ്ങളുടെ ജീവനക്കാരെ വൻതോതിൽ വെട്ടികുറച്ചുകൊണ്ടിരിക്കുകയാണ്.
