പൊതുമേഖലാ ബാങ്കുകളുടെ ലയനം ഈ വർഷം തന്നെ തുടങ്ങുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു
നിലവിൽ 12 പൊതുമേഖലാ ബാങ്കുകൾ ഉള്ളതിനെ പരസ്പരം ലയിപ്പിച്ചു 4 ബാങ്കുകൾ ആക്കാനാണ് പദ്ധതി എന്നാണ് അറിയുന്നത്. നേരത്തെ ഇത് 3 ആക്കാനായിരുന്നു പദ്ധതി.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുക്കോ എന്നിവയെ എസ്ബിഐ ബാങ്കിൽ ലയിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിക്കും.
ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് എന്നിവയെ കാനറാ ബാങ്കിലും ലയിപ്പിക്കും.
ബാങ്ക് ഓഫ് ബറോഡയെ സ്വതന്ത്രമായി നിലനിർത്തും എന്നാണ് പുതുതായി ലഭിക്കുന്ന വിവരം.
ലോകത്തെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളെ ഉയർത്താനുള്ള ലക്ഷ്യമാണ് ഇതിനുപിന്നിൽ എന്നറിയുന്നു. ആസ്തിയിൽയിൽ ആസ്തിയിൽ നിലവിൽ എസ്ബിഐ ബാങ്ക് 47 ആം സ്ഥാനത്താണ് നിൽക്കുന്നത്. പുതുതായി വരുന്ന ലയങ്ങൾ മൂലം ലോകത്തെ വൻകിട ബാങ്കുകളുടെ മുൻ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും സ്ഥാനം പിടിക്കും
.png)