അവകാശികളില്ലാതെ വിവിധ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന നിക്ഷേപങ്ങൾ അവകാശികൾക്ക് കൈമാറാൻ റിസേർവ് ബാങ്ക് നടപടികൾ ആരംഭിച്ചിരിക്കുന്നു.
ഒക്ടോബർ , നവംബർ, ഡിസംബർ മാസങ്ങളിലായി പരമാവധി തുക അവകാശികൾക്ക് മടക്കിനൽകാനുള്ള നീക്കമാണ് റിസർവ് ബാങ്ക് നടപ്പാക്കുന്നത്.
അവകാശികൾ മരിച്ചുപോയതോ, മറന്നുപോയതോ അങ്ങനെയുള്ള പലകാരണത്താലും ആയി 67,000 കോടിയിലേറെ തുകയാണ് വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത്. ഇതാണ് ഇപ്പോൾ റിസർവ് ബാങ്ക് മുൻകൈ എടുത്തു അവകാശികൾ ഉണ്ടെകിൽ അവർക്കു തിരിച്ചു നൽകാനായി ശ്രമിക്കുന്നത്.
ഉടമകൾക്കോ നിയമപരമായി ഉള്ള അവകാശികൾക്കോ ആവശ്യമായ രേഖകൾ പ്രസ്തുത ബാങ്കുകളിൽ സമർപ്പിച്ചു ഈ തുക തിരികെ വാങ്ങാവുന്നതാണ്.