റെക്കോർഡുകൾ ഭേദിച്ചുകൊണ്ടാണ് സ്വർണവില ഉയരുന്നത്.
ദിനംപ്രതി കുതിച്ചുകൊണ്ടിരിക്കുന്ന സ്വർണത്തിന്റെ വിലവർദ്ധനവ് ഇപ്പോൾ പവന് 91,000 രൂപയും കടന്നിരിക്കുന്നു.ഇപ്പോളത്തെ നിരക്കിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും, ടാക്സും എല്ലാം കൂട്ടി ഒരു ലക്ഷം രൂപയ്ക്കും മുകളിലേക്ക് എത്തിയിരിക്കുകയാണ്.
22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഇപ്പോൾ 11,380 രൂപയായിരിക്കുന്നു.
രാജ്യാന്തര മാർക്കെറ്റിൽ സ്വർണവില കുതിക്കുകയാണ്. അതുപോലെ ഓൺലൈൻ വ്യാപാരവും പൊടിപൊടിക്കുന്നു. ഇതെല്ലാമാണ് വിലവർധവിന് കാരണമായി പറയപ്പെടുന്നത്.
സുരക്ഷിത നിക്ഷേപം എന്നനിലയിൽ ആളുകൾ ഇപ്പോൾ സ്വർണം വാങ്ങിക്കൂട്ടുന്നു. ഡിജിറ്റൽ സ്വർണനിക്ഷേപം ഇപ്പോൾ വർധിച്ചുവരുന്നുണ്ട്.
