ഇന്നലെ മുതൽ പ്രാപ്‍ബല്യത്തിൽ വന്ന പുതിയ ജിഎസ്ടി പരിഷ്ക്കാരം ഉപഭോക്താക്കൾക്ക് വലിയ ലാഭം നൽകുന്നു.
നിലവിലെ ജിഎസ്ടിയിലെ 12 ശതമാനം 28 ശതമാനം സ്ലാബുകൾ ഒഴിവാക്കി നിയമം വന്നതോടെ മാർക്കറ്റിൽ ഇന്നലെ മുതൽ ഏകദേശം 375 ൽപരം ഉത്പന്നങ്ങളുടെ വിലയാണ് കുറഞ്ഞിരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങൾക്കും അത്യാവശ്യവസ്തുക്കൾക്കും ഒന്നുകിൽ നികുതിയില്ല, അല്ലെങ്കിൽ 5 ശതമാനം മാത്രം നികുതി ചുമത്തിയിരിക്കുന്നു.
ടിവി, കാറുകൾക്കും വിലയിൽ മാറ്റം വന്നിരിക്കുന്നു. നിലവിലെ 28 ശതമാനത്തിൽനിന്നും 18 ശതമാനത്തിലേക്ക് നികുതി കുറച്ചിരുന്നു.
ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ഭക്ഷണ സാധനങ്ങളായ പനീർ, പൊറോട്ട, ബ്രഡ് , പാക്കറ്റ് ചപ്പാത്തി, ലോങ്ങ് ലൈഫ് പാൽ എന്നിവയും ചില മരുന്ന് ഉത്പന്നങ്ങൾക്കും ഇനിമുതൽ നികുതി ഉണ്ടായിരിക്കില്ല.
മറ്റു പല ഉത്പന്നങ്ങൾക്കും ജിഎസ്ടി ഇനത്തിൽ ഈടാക്കിയിരുന്ന നികുതി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ പാൻ മസാല, പുകയില, സോഫ്റ്റ് ഡ്രിങ്കുകൾ, ആഡംബര കാറുകൾ, യാച്ചുകൾ, സ്വകാര്യ വിമാനങ്ങൾ തുടങ്ങിയ ആഡംബര വസ്തുക്കൾക്ക് 40% നികുതി ചുമത്തും.
നിലവിലെ ജിഎസ്ടി കുറവ് നൽകാതെ ഏതെങ്കിലും കടയുടമകൾ പഴയപടി നിരക്കുകൾ ചുമത്തുന്നത് നിരീക്ഷിച്ചു അതിനു തക്കതായ നടപടി സ്വീകരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് നാഷണൽ കൺസ്യൂമർ ഹെൽപ്‌ലൈൻ പോർട്ടൽ വഴിയോ ഹെല്പ് ലൈൻ നമ്പർ ആയ 1915 വഴിയോ പരാതിപ്പെടാവുന്നതാണ്. കൂടാതെ 1800114000 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചു പാത്രത്തിൽ നൽകാം. കൂടാതെ 8800001915 എന്ന നമ്പറിൽ എസ്എംഎസ് അയച്ചോ വാട്സാപ്പ് മെസ്സേജ് അയച്ചോ നിങ്ങള്ക്ക് പരാതി സമർപ്പിക്കാവുന്നതാണ്.
വിലക്കുറവ് നിഷേധിക്കുന്ന കടയുടമകൾ നിയമനടപടി നേരിടേണ്ടി വരും. പിഴയോ വേണ്ടിവന്നാൽ സ്ഥാപനത്തിന്റെ ലൈസൻസ് തന്നെ നിർത്തലാക്കാനും സാധ്യതയുണ്ട്.