പ്രവചനങ്ങളെ കട്ടിൽ പറത്തിക്കൊണ്ട് കേരളത്തിൽ സ്വർണവില കുതിച്ചുകയറുന്നു.
ദീപാവലിയുടെ സ്വർണവില ഗ്രാമിന് പതിനായിരം കടക്കുമെന്ന പ്രവചനം പിന്തള്ളിക്കൊണ്ടു ദീപാവലിക്ക് മുന്നേ തന്നെ 11,000 രൂപയ്ക്കു മുകളിലായിരുന്നു. ഈ പോക്ക് പോയാൽ വില ദീപാവലിക്ക് 12,000 ത്തിന് മുകളിലേക്കും എന്നാണ് പുതിയ കണക്കൂകൂട്ടലുകൾ .
അന്താരാഷ്ട വിപണിയിലെ വില,ഇറക്കുമതി തിരുവ, വിവിധതരം ടാക്‌സുകൾ തുടങ്ങിയവയിലെ ഏറ്റക്കുറച്ചിലുകൾ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങൾ. ഇവയുടെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചു വില കൂടിയും കുറഞ്ഞും വരും.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യക്കാർ.വർഷം തോറും ടൺ കണക്കിനാണ് സ്വർണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
ദീപാവലി സമയം സ്വർണം വാങ്ങുന്നത് ആളുകൾ ശുഭസൂചകമായി കാണുന്നത് വിലയിൽ വരും ദിവസങ്ങളിൽ ഉയർച്ചക്കുള്ള സാധ്യതകൾ കാണിക്കുന്നു.
സ്വർണവിലയിൽ ഉണ്ടാകുന്ന കുതിച്ചുകയറ്റം നിലവിൽ വിവാഹം നിശ്ചയിച്ചിരിക്കുന്ന പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.