ഗുരുഗ്രാം ടെക് ഹബ്ബിൽ നൂറുകണക്കിന് ജീവനക്കാരുടെ ജോലി നഷ്ടപ്പെടാൻ സാധ്യത
ഗുരുഗ്രാം: പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ് ഇന്ത്യയിലെ ടെക്നോളജി വിഭാഗത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. ഗുരുഗ്രാമിലെ ഇന്ത്യ ടെക് ഹബ്ബിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരെ ഈ പുനഃസംഘടന ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ 15-ന് നടന്ന ടൗൺഹാൾ യോഗത്തിലാണ് ജീവനക്കാരെ മാറ്റത്തെക്കുറിച്ച് അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. സോഫ്റ്റ്വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിച്ചേക്കാം.
ഗുരുഗ്രാം ടെക് ഹബ്ബിൽ ഏകദേശം 700 ജീവനക്കാരുണ്ടെന്നും അതിൽ 300 മുതൽ 350 വരെ പേർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ കണക്ക് അഡിഡാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം ബാധിക്കപ്പെട്ട ജീവനക്കാരെ രണ്ട് വിഭാഗങ്ങളായി തിരിച്ചെന്നാണ് വിവരം. ഒരു വിഭാഗത്തിന് സെപ്റ്റംബർ 15-ന് തന്നെ എക്സിറ്റ് ലെറ്ററുകൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
മറ്റൊരു വിഭാഗത്തോട് ഡിസംബർ 15 വരെ തുടരാനും നിലവിലുള്ള ചുമതലകൾ മറ്റ് ടെക് ഹബ്ബുകളിലെ ജീവനക്കാർക്ക് കൈമാറാനും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ കാലയളവിൽ Adidas-ൽ മറ്റ് അവസരങ്ങൾ കണ്ടെത്താൻ ജീവനക്കാർക്ക് അവസരം നൽകുന്നതായും റിപ്പോർട്ടുകളുണ്ട്.
.png)