PROPERTY EXPO | കേരള പ്രോപ്പർട്ടി എക്‌സ്‌പോ മുംബൈയിൽ

നൂറിൽപ്പരം പ്രോജക്ടുകളുമായി കേരള പ്രോപ്പർട്ടി എക്‌സ്‌പോ മുംബൈയിൽ സെപ്റ്റംബർ 26, 27 തീയതികളിൽ

സ്വന്തം നാട്ടിൽ ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ മുംബൈയിലെ പ്രവാസി മലയാളികൾക്കായി വിപുലമായ അവസരമൊരുങ്ങുന്നു. കേരളത്തിലെ മുൻനിര റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന 'കേരള പ്രോപ്പർട്ടി എക്‌സ്‌പോ' സെപ്റ്റംബർ 26, 27 തീയതികളിൽ നവി മുംബൈയിലെ വാശി സിഡ്‌കോ (CIDCO) എക്സിബിഷൻ സെന്ററിൽ നടക്കും.

കേരളത്തിലെ പ്രമുഖ ബിൽഡർമാരും ഡെവലപ്പർമാരും പങ്കെടുക്കുന്ന മേളയിൽ നൂറിലധികം റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോജക്ടുകളാണ് അവതരിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വില്ലകൾ, ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ, ബഡ്ജറ്റ് ഫ്ലാറ്റുകൾ, പ്ലോട്ടുകൾ എന്നിവയെക്കുറിച്ച് നേരിട്ട് മനസിലാക്കാനും ബുക്ക് ചെയ്യാനും എക്സ്പോ അവസരമൊരുക്കുന്നു.

ഇടനിലക്കാരില്ലാതെ കേരളത്തിലെ പ്രമുഖ ബിൽഡർമാരുമായി നേരിട്ട് സംസാരിച്ച് വിലവിവരങ്ങളും പ്ലാനുകളും മനസ്സിലാക്കാം.  മുൻനിര ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ മേളയിൽ ലഭ്യമായിരിക്കും. സ്പോട്ട് ലോൺ യോഗ്യതയും പലിശ നിരക്കുകളും ഇവിടെ വെച്ച് തന്നെ പരിശോധിക്കാം.   എക്സ്പോ വഴി ബുക്ക് ചെയ്യുന്നവർക്കായി മുൻനിര ബിൽഡർമാർ ഒരുക്കുന്ന പ്രത്യേക കിഴിവുകളും ആകർഷകമായ പേയ്‌മെന്റ് പ്ലാനുകളും ലഭ്യമാണ്. ഉടൻ താമസം മാറാവുന്ന പ്രോജക്ടുകളും നിർമ്മാണത്തിലിരിക്കുന്ന പുതിയ പ്രോജക്ടുകളും തിരഞ്ഞെടുക്കാൻ വിപുലമായ അവസരം.

വർഷങ്ങളായി മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങൾക്കും മികച്ച റിയൽ എസ്റ്റേറ്റ് നിക്ഷേപം ലക്ഷ്യമിടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. മാതൃഭൂമി ഡോട്ട് കോം മുംബൈയിൽ ആദ്യമായി സംഘടിപ്പിക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോ മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. രാവിലെ 10:00 മുതൽ വൈകുന്നേരം 8:00 വരെ ആയിരിക്കും മേളയുടെ സമയം

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal