ഇന്ത്യൻ
യാത്രക്കാർക്കുള്ള
വിസ ചട്ടങ്ങളിൽ മാറ്റം; 9 രാജ്യങ്ങൾ പുതിയ നിയമങ്ങളുമായി
ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കുള്ള പ്രവേശന, വിസ നടപടികളിൽ 2026-ൽ വിവിധ രാജ്യങ്ങൾ മാറ്റങ്ങൾ വരുത്തി. ഇറാൻ, ബൊളീവിയ, കേപ് വെർഡെ, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ യാത്രക്കാർക്ക് വിസ -ഓൺ -അറൈവൽ അല്ലെങ്കിൽ വിസ -ഫ്രീ പ്രവേശനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളിൽ മാറ്റം വരുത്തിയപ്പോൾ, ലാവോസ്, ഖത്തർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ മുൻകൂർ ഓൺലൈൻ നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകി. അതേസമയം ചിലി, ഘാന, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ e-visa സംവിധാനത്തിലേക്ക് മാറി.
ഇറാൻ: 2025 നവംബറിൽ സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കുള്ള visa-free പ്രവേശനം നിർത്തി. ഇപ്പോൾ മുൻകൂർ വിസ ആവശ്യമാണ്.
ബൊളീവിയ: വിസ -ഓൺ -അറൈവൽ സംവിധാനത്തിന് പകരം ഈ -വിസ സംവിധാനമാണ് നിലവിൽ വന്നത്. യാത്രയ്ക്ക് മുമ്പ് ഓൺലൈനായി അനുമതി നേടേണ്ടതുണ്ട്.
കേപ് വെർഡെ: 2026 ജനുവരി 1 മുതൽ ഇന്ത്യ ഉൾപ്പെടെ 96 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള വിസ -ഓൺ -അറൈവൽ സൗകര്യം അവസാനിപ്പിച്ചു.
നിക്കരാഗ്വ: ഇന്ത്യൻ യാത്രക്കാർക്ക് മുൻകൂർ അനുമതി ആവശ്യമായ സംവിധാനത്തിലേക്ക് മാറ്റം വരുത്തി. ഓൺലൈനായി ഈ -വിസ അപേക്ഷിക്കുകയോ നിശ്ചിത രീതിയിൽ അപേക്ഷ സമർപ്പിക്കുകയോ വേണം.
ലാവോസ്: വിസ -ഓൺ -അറൈവൽ സംവിധാനത്തിൽ നിന്ന് മുൻകൂർ ഇ -വിസ നടപടിയിലേക്ക് മാറ്റം വന്നതായി റിപ്പോർട്ടുകളുണ്ട്.
ഖത്തർ: ഇന്ത്യൻ യാത്രക്കാർക്ക് മുമ്പുണ്ടായിരുന്ന വിസ -ഓൺ -അറൈവൽ ഓപ്ഷന് പകരം ഈ -വിസ ആവശ്യമായ രീതിയിലേക്ക് മാറ്റം വന്നതായി പുതിയ യാത്രാ വിവരങ്ങൾ സൂചിപ്പിക്കുന്നു.
ശ്രീലങ്ക: ഈ -വിസ ഓൺ വിസ അറൈവൽl രീതിയിൽ നിന്ന് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ മുൻകൂർ നേടേണ്ട സംവിധാനത്തിലേക്ക് മാറ്റം വന്നതായി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ചിലി, ഘാന, വെനസ്വേല എന്നീ രാജ്യങ്ങൾ ഈ -വിസ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ അപേക്ഷാ നടപടികൾ കൂടുതൽ ഡിജിറ്റൽ രീതിയിലായി.
വിസ ചട്ടങ്ങൾ രാജ്യങ്ങൾക്കനുസരിച്ച് വേഗത്തിൽ മാറുന്നതിനാൽ പഴയ യാത്രാ വിവരങ്ങളെ മാത്രം ആശ്രയിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.
.png)