BUSINESS WHATSAPP | വാട്സ്ആപ് ബിസിനസ് പ്ലാറ്റ്‌ഫോമിൽ പുതിയ നിരക്കുകൾ

വാട്സ്ആപ് ബിസിനസ് പ്ലാറ്റ്‌ഫോമിൽ പുതിയ നിരക്കുകൾ; സേവന സന്ദേശങ്ങൾക്കും ഇനി പണം നൽകണം

ന്യൂഡൽഹി: ബിസിനസുകൾ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന വാട്സ്ആപ് ബിസിനസ് പ്ലാറ്റ്‌ഫോമിൽ പുതിയ നിരക്ക് സംവിധാനം വരുന്നു. ബിസിനസുകൾ ഉപഭോക്താക്കൾക്ക് അയക്കുന്ന സേവനപരമായ സന്ദേശങ്ങൾക്കും (യൂട്ടിലിറ്റി മെസ്സജ്സ് ) ഇനി ചാർജ് ബാധകമാകുന്ന തരത്തിലാണ് വാട്സ്ആപ്ന്റെ മാറ്റം.

ഉപഭോക്തൃ ഓർഡർ സ്ഥിരീകരണം, പേയ്‌മെന്റ് വിവരങ്ങൾ, ഡെലിവറി അപ്‌ഡേറ്റുകൾ, അക്കൗണ്ട് സംബന്ധമായ അറിയിപ്പുകൾ തുടങ്ങിയ ബിസിനസ് സന്ദേശങ്ങളാണ് സാധാരണയായി യൂട്ടിലിറ്റി വിഭാഗത്തിൽ ഉൾപ്പെടുന്നത്.

പുതിയ സംവിധാനത്തിൽ വാട്സ്ആപ് ബിസിനസ് പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കുന്ന കമ്പനികൾക്ക് അയക്കുന്ന ഓരോ ടെംപ്ലേറ്റ് സന്ദേശത്തിനും നിരക്ക് ഈടാക്കും. സന്ദേശത്തിന്റെ വിഭാഗം, ഉപഭോക്താവിന്റെ രാജ്യം, മറ്റ് വാട്സ്ആപ് ബിസിനസ് പ്രൈസിങ് ഘടകങ്ങൾ എന്നിവ അനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകാം.

ഇതോടെ വലിയ തോതിൽ ഉപഭോക്താക്കൾക്ക് വാട്സ്ആപ് വഴി സേവന അറിയിപ്പുകൾ അയക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ട്രാവൽ സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് കമ്പനികൾ, മറ്റ് സേവനദാതാക്കൾ എന്നിവരുടെ ആശയവിനിമയ ചെലവ് ഉയരാൻ സാധ്യതയുണ്ട്.

വാട്സ്ആപ് ബിസിനസ് പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അവരുടെ മെസേജിംഗ് ചെലവ് കൃത്യമായി വിലയിരുത്തേണ്ട സാഹചര്യമാണിത്. പ്രത്യേകിച്ച് ദിവസേന ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഓർഡർ, ബുക്കിംഗ്, പേയ്‌മെന്റ്, ഡെലിവറി തുടങ്ങിയ അപ്‌ഡേറ്റുകൾ നൽകുന്ന കമ്പനികൾക്ക് പുതിയ നിരക്ക് സംവിധാനം കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയമാകും.

അതേസമയം, ഉപഭോക്താക്കളുമായി നേരിട്ടുള്ള ആശയവിനിമയത്തിനുള്ള പ്രധാന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി വാട്സ്ആപ് തുടരുന്നതിനാൽ, ബിസിനസുകൾക്ക് ഈ ചെലവ് അവരുടെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ തന്ത്രത്തിന്റെ ഭാഗമായി പരിഗണിക്കേണ്ടിവരും.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal