399 രൂപ മുതൽ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ
മുംബൈ: ടെലികോം രംഗത്ത് പത്തുവർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി പുതിയ റീചാർജ് ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. 'ഹാപ്പി ന്യൂ ഇയർ 2.0' എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റയും സൗജന്യ ഡിജിറ്റൽ സബ്സ്ക്രിപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 399 രൂപയുടെയും 3,999 രൂപയുടെയും രണ്ട് പ്രധാന റീചാർജ് പ്ലാനുകൾക്കൊപ്പം കുറഞ്ഞ നിരക്കിലുള്ള ഡാറ്റാ ആഡ്-ഓൺ പാക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.
പ്രതിദിന ഡാറ്റാ ഉപയോഗത്തിന് നിലവിലുണ്ടായിരുന്ന പരിധി ഒഴിവാക്കി ഉപഭോക്താക്കൾക്ക് കൂടുതൽ ഇന്റർനെറ്റ് സൗകര്യം നൽകുന്നതാണ് പുതിയ ഓഫറുകളുടെ പ്രധാന പ്രത്യേകത.
399 രൂപയുടെ പ്രതിമാസ പ്ലാൻ
ജിയോയുടെ പുതിയ 399 രൂപയുടെ റീചാർജ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഇതിലൂടെ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും.
ഇതിനുപുറമെ ഏകദേശം 4,000 രൂപ മൂല്യമുള്ള 12 മാസത്തെ ക്യാൻവാ പ്രൊ സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭിക്കും. ജിയോ ഹോട്സ്റ്റാർ മൊബൈൽ , ഹോളിവുഡ് കണ്ടന്റുകൾ, ഫാൻ കോഡ് , ജിയോ ഗെയിംസ് മൊബൈൽ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളും പ്ലാനിന്റെ ഭാഗമാണ്. കൂടാതെ 50 ജിബി ജിയോ എ ഐ ക്ലവുഡ് സ്റ്റോറേജും മറ്റ് ചില ഡിജിറ്റൽ ആനുകൂല്യങ്ങളും ലഭിക്കും.
3,999 രൂപയുടെ വാർഷിക പ്ലാൻ
ഒറ്റ റീചാർജിലൂടെ ഒരു വർഷം മുഴുവൻ സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായാണ് 3,999 രൂപയുടെ വാർഷിക പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലും അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭ്യമാണ്.
ഇതോടൊപ്പം 1,590 രൂപ മൂല്യമുള്ള 12 മാസത്തെ ക്യാൻവാ പ്രൊ ലൈറ്റ് സബ്സ്ക്രിപ്ഷൻ, ജിയോ ഹോട്സ്റ്റാർ മൊബൈൽ, ഹോളിവുഡ് കണ്ടന്റുകൾ, ഫാൻ കോഡ് , 50 ജിബി ജിയോ എ ഐ ക്ലവുഡ് സ്റ്റോറേജ് തുടങ്ങിയ ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
15 രൂപ മുതൽ അൺലിമിറ്റഡ് 5ജി ഡാറ്റ
കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിലുള്ള പ്രത്യേക ആഡ്-ഓൺ പാക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.
- 15 രൂപ: 24 മണിക്കൂർ അൺലിമിറ്റഡ് 5ജി ഡാറ്റ.
- 25 രൂപ: 48 മണിക്കൂർ അൺലിമിറ്റഡ് 5ജി ഡാറ്റ.
നിലവിൽ സജീവമായ അടിസ്ഥാന റീചാർജ് പ്ലാനുള്ള ഉപഭോക്താക്കൾക്കാണ് ഈ ഡാറ്റാ വൗച്ചറുകൾ ഉപയോഗിക്കാനാകുക.
രാത്രിയിൽ അൺലിമിറ്റഡ് ഡാറ്റയ്ക്ക് 50 രൂപ
രാത്രികാലത്ത് കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കായി 50 രൂപയുടെ പ്രത്യേക നൈറ്റ് ഡാറ്റാ പാക്കും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പാക്കിലൂടെ എല്ലാ ദിവസവും രാത്രി 12 മണി മുതൽ പുലർച്ചെ 5 മണിവരെ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ ഉപയോഗിക്കാം.
ഈ സമയത്തെ ഡാറ്റാ ഉപയോഗം പകൽ സമയത്തെ സാധാരണ ഡാറ്റാ ബാലൻസിനെ ബാധിക്കില്ലെന്നതാണ് പ്രത്യേകത. നവംബർ 26 മുതലാണ് ഈ പാക്ക് ലഭ്യമാകുക.
ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ തന്ത്രം
ഇന്റർനെറ്റ് ഉപയോഗം, വിനോദം, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഒരൊറ്റ റീചാർജ് പ്ലാനിൽ ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ജിയോയുടെ ലക്ഷ്യം. പ്രത്യേകിച്ച് ഓൺലൈൻ പഠനം, വീഡിയോ സ്ട്രീമിങ്, ഗെയിമിങ്, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് പുതിയ പ്ലാനുകൾ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
399 രൂപയുടെയും 3,999 രൂപയുടെയും പ്ലാനുകൾ നവംബർ 24 മുതൽ ലഭ്യമാണ്. പുതിയ ഓഫറുകളുടെ ആനുകൂല്യങ്ങളും ലഭ്യതയും റീചാർജ് ചെയ്യുന്നതിന് മുമ്പ് മൈ ജിയോ ആപ്പിലോ ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലോ പരിശോധിക്കുന്നത് ഉചിതമാണ്.
.png)