എക്സിൽ ഇനി നിങ്ങൾക്ക് ജോലിയും തിരയാം

ജോലി അവസരങ്ങൾ തിരയാനുള്ള സൗകര്യം ഒരുക്കി എക്സിന്റെ പുതിയ മുഖം 

എലോൺ മസ്‌ക് ട്വിറ്റെർ ഏറ്റെടുത്തു X  എന്ന പെരുമാറ്റം നടത്തിയതോടെ നിരവധി മാറ്റങ്ങളാണ് ഈ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ വരുത്തിയിരിക്കുന്നത്. മറ്റു പ്ലാറ്റുഫോമുകളോടെ മത്സരിച്ചുകൊണ്ടു അതിനോട് കിടപിടിക്കാനോ അല്ലെങ്കിൽ ഒന്നുകൂടി മെച്ചപ്പെടുത്താനോ ആയിട്ടുള്ള നിരവധി പരിഷ്‌കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി വരുന്നു.

X നെ എവെരിതിങ്  ആപ്  ആക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് മസ്‌ക്. അതിനുള്ള  പരിശ്രമത്തിന്റെ ഭാഗമായി  ഇപ്പോൾ ഇതാ  ജോലി അന്വേഷിക്കുന്നവർക്ക് അത് നേടാനുള്ള  സൗകര്യങ്ങൾ ഒരുക്കുകയാണ് മസ്‌ക്. ലിങ്ക്ഡ് ഇൻ പോലുള്ള ആപ്പുകൾക്കു മാസ്കിന്റെ ഈ നീക്കം ഒരു വെല്ലുവിളിയായി മാറാനുള്ള സാധ്യതയുണ്ട്.

ഈ അടുത്തയിടെയാണ് X ൽ ഓഡിയോ - വീഡിയോ കോൾ നടത്താനുള്ള സൗകര്യം അവതരിപ്പിച്ചത്.  

ഡേറ്റിംഗ്, ഇ കോമേഴ്‌സ്, പണമിടപാട് എന്നിങ്ങനെ പുതിയ മേഖലകളിലേക്കും എക്സിനെ കൊണ്ടുവരാനാണ് മസ്‌ക് പദ്ധതിയിടുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെ ഒരു എവരിതിങ് ആപ്പായി എക്സിനെ വളർത്തുക എന്ന തന്റെ ലക്‌ഷ്യം സാധൂകരിക്കാനുള്ള പരിശ്രമത്തിലാണ് ശതകോടിശ്വരനായ എലോൺ മസ്‌ക്. Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal