വർധിച്ചുവരുന്ന ബാങ്കുകളുടെ പേരിലുള്ള തട്ടിപ്പുകൾ തടയാൻ പുതിയ നീക്കവുമായി അർബിഐ .
ബാങ്കുകളുടെ ഡൊമൈൻ പേരുകൾ ഇനിമുതൽ bank.bank.in എന്നാക്കി മാറ്റാനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം.
ബാങ്കുകളുടെ വ്യാജ പേരിലുള്ള ഡൊമൈൻ നിർമിച്ചു തട്ടിപ്പികൾ തടയാനാണ് പുതിയ ഡൊമൈൻ സംവിധാനംകൊണ്ട് ആർബിഐ ഉദ്ദേശിക്കുന്നത്.
പുതിയ ഡൊമൈൻ പേരുകൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കുകൾക്ക് മാത്രമേ ലഭ്യമാകൂ എന്നതാണ് ഇതിന്റെ സവിശേഷത. ബങ്കളുടെ പേരിനോട് സാമ്യമുള്ള പേരുകൾ ഒന്നോ രണ്ടോ വാക്കുകൾ മാറ്റി ഉണ്ടാക്കി ഉപഭോക്താക്കളെ ഒറ്റനോട്ടത്തിൽ പറ്റിക്കാനുള്ള തട്ടിപ്പുകാരുടെ പദ്ധതിയാണ് ഇതുവഴി ഇല്ലാതാവുക.
ബാങ്കളെപ്പോലെതന്നെ നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. .fin.in എന്ന രീതിയിലുള്ള ഡൊമൈനുകളായിരിക്കും ഇനി NBFC കൾക്കും ലഭിക്കുക.
വർധിച്ചുവരുന്ന ബാങ്ക് തട്ടിപ്പുകൾ കുറയ്ക്കാനും ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകാനുമുള്ള ആർബിഐ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലുകൾ ആണ് ഇത്തരത്തിലുള്ള പുതിയ നിർദേശങ്ങൾക്കു പിന്നിൽ .
.png)