മുകേഷ് അംബാനിയുടെ ജിയോയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും കൂടി ഒന്നിച്ചു ഇന്ത്യയിൽ ഉപഗ്രഹം വഴിയുള്ള ബ്രോഡ്ബാൻഡ് സേവനങ്ങൾ നല്കാൻ പദ്ധതിയിടുന്നതായി വാർത്ത.
ഇന്ത്യയിൽ പ്രവർത്തനത്തിനുള്ള അനുമതി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നു ജിയോ വൃത്തങ്ങൾ അറിയിച്ചു.
ഇന്റർനെറ് എത്തിപ്പെടാത്ത ഗ്രാമപ്രദേശങ്ങളിലും ഉൾനാടൻ ഏരിയകളിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. ഇന്ത്യയിൽ എവിടെയും ഇന്റർനെറ്റ് തടസമില്ലാതെ ലഭിക്കാൻ ഇതുവഴി സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
നിലവിൽ ജിയോയെ കൂടാതെ ഏയർടെല്ലും സ്റ്റാർലിങ്കുമായി ഇതുപോലെ കരാർ ഒപ്പുവെച്ചിട്ടുണ്ട്. അതിനാൽ ഇനി ഇന്ത്യയിലെ രണ്ടു ടെലികോം ഭീമന്മാരുടെ ഒന്നിനൊന്നു സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള പോരാട്ടവും പ്രതീക്ഷിക്കാം.
എന്തായാലും ഇന്റർനെറ്റ് സേവങ്ങൾ വളരെ അപ്രാപ്യമായിരുന്ന ഇന്ത്യയിലെ ഗ്രാമങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭിക്കും എന്ന് പ്രതീക്ഷിക്കാം.