നാളെ മുതൽ എ ടി എമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് ചാർജ് കൂടും
റിസേർവ് ബാങ്കിന്റെ പുതിയ നിയമം അനുസരിച്ചു മെയ് 1 മുതൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നത്തിനുള്ള ചാർജ് വർദ്ധിക്കുന്നതായിരിക്കും.
സൗജന്യമായി പിൻവലിക്കാവുന്ന ഇടപാടുകളുടെ എണ്ണം കഴിഞ്ഞാൽ പിന്നീട് നടത്തുന്ന ഓരോ ഇടപാടുകൾക്കും നിലവിൽ ഈടാക്കിയിരുന്ന ചാർജ് ആണ് കൂടാൻ പോകുന്നത്.
നഗരങ്ങളിൽ മൂന്നും ഗ്രാമ പ്രദേശങ്ങളിൽ അഞ്ചും ഇടപാടുകൾ മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്നും സൗജന്യമായി നടത്താവുന്നതാണ്. അതിനു ശേഷം നടത്തുന്ന ഓരോ ഇടപാടുകൾക്കും നിലവിൽ 21 രൂപ ഈടാക്കിയിരുന്ന സ്ഥാനത്തും പുതുക്കിയ നിരക്കനുസരിച്ചു നാളെമുതൽ 23 രൂപവെച്ച് ഓരോ ഇടപാടിനും ഉപഭോക്താക്കൾ നൽകേണ്ടതായി വരും .