വലിയ വില നൽകി ആഡംബരവസ്തുക്കൾ വാങ്ങുന്നവർക്ക് നികുതി ഈടാക്കാൻ ആദായനികുതി വകുപ്പ് തയ്യാറെടുക്കുന്നു.
മനസ്സിനിഷ്ടപ്പെട്ട സാധനങ്ങൾ എന്തുവിലകൊടുത്തും വാങ്ങി സ്വന്തമാക്കുന്ന പ്രവണതയുള്ളവർ ഇനിമുതൽ സൂക്ഷിക്കണം. നിങ്ങൾ വാങ്ങുന്ന വസ്തുക്കൾക്ക് 10 ലക്ഷം രൂപയ്ക്കു മുകളിൽ വിലകൊടുത്തതാണെങ്കിൽ നിങ്ങൾ പെട്ടു. ആദായനികുതി വകുപ്പ് അതിനു നിങ്ങളിൽ നിന്നും സ്പെഷ്യൽ നികുതി ഈടാക്കാനാണ് പരിപാടിയിടുന്നത്.
ടാസ്ക് കളക്റ്റഡ് അറ്റ് സോഴ്സ് (ടിസിഎസ്) എന്ന പേരിൽ പത്തു ലക്ഷം രൂപയ്ക്കുമുകളിൽ ആഡംബരവസ്തുക്കൾ വാങ്ങുന്നവർ അതിന്റെ ഒരു ശതമാനം നികുതി നൽകണം എന്നാണ് പുതിയ നിയമം വരുന്നത്.
2024 ലെ ബഡ്ജറ്റ് നിർദേശങ്ങളുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം.
ഇനി പത്തു ലക്ഷം രൂപയ്ക്കുമുകളിലുള്ള ആഡംബരവസ്തുക്കൾ അതെന്തായാലും വാങ്ങുന്നതിനു മുമ്പ് ഒന്ന് ചിന്തിക്കുന്നത് നല്ലതാണു. പത്തുലക്ഷം രുപയ്ക്കു അധികമായി പതിനായിരം രൂപ നിങ്ങള്ക്ക് നികുതിയായി സർക്കാരിന് കൊടുക്കേണ്ടി വരും