ഇന്ത്യൻ വുവസായ സംഘടനയായ ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ പ്രവർത്തനം ഇനി കേരളത്തിലും ലഭ്യമാണ്. ഐസിസി യുടെ കേരളാ ഘടകം കേരളത്തിലും രൂപീകൃതമായി.
1925 ൽ ജി ഡി ബിർള കൊൽക്കൊത്തയിലാണ് ഐസിസി ആദ്യമായി ആരംഭിച്ചത്. തുടർന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളിലും വിദേശരാജ്യങ്ങളിലും സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിക്കുകയുണ്ടായി.
ഇന്ത്യ ആസ്ഥാനമായി ബിസിനസുകൾക്കു വ്യാപാരവും വാണിജ്യവും വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് ഐ സി സി.
കൊച്ചിയിൽ നടന്ന സംഘടനയുടെ ആദ്യ യോഗത്തിൽ പ്രമുഖ വ്യവസായികളും കേരളാ കൗൺസിൽ അംഗങ്ങളും പങ്കെടുത്തിരുന്നു.
“രാജ്യവ്യാപകവും ആഗോളവുമായ ശൃംഖലയിലൂടെ കേരള ബിസിനസ് സമൂഹത്തെ പിന്തുണയ്ക്കാൻ ഐസിസി പ്രതിജ്ഞാബദ്ധമാണ് , വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര വ്യാപാര പ്രതിനിധികളുമായി പങ്കെടുക്കാനും കൂടിക്കാഴ്ച നടത്താനും അവസരങ്ങൾ നൽകുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായുള്ള ഇടപെടലുകളിൽ ശക്തമായ ശബ്ദം നൽകുക, ഇന്ത്യയിലുടനീളമുള്ള വലിയ ബിസിനസ് സമൂഹവുമായി കേരളത്തെ കൂടുതൽ സംയോജിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം” എന്ന് ആദ്യയോഗത്തിൽ ഐസിസി പ്രസിഡന്റ് അഭ്യുധ്യായ് ജിൻഡാൽ പറഞ്ഞു.