തട്ടിപ്പിന്റെ പുതിയ മുഖം, വാട്സ്ആപ് ഫോട്ടോ തുറന്നാൽ നിങ്ങളുടെ പണം നഷ്ടമായേക്കും
അറിയാത്ത നമ്പറുകളിൽ നിന്നും മറ്റും നിങ്ങളുടെ വാട്സ്ആപ്പിൽ വരുന്ന ഫോട്ടോ എങ്ങാനും തുറന്നു നോക്കുകയോ ഡൌൺലോഡ് ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ തട്ടിപ്പ് നടത്തുന്നത്. നിങ്ങളുടെ ഫോണിൽ വരുന്ന ഫോട്ടോ, ലിങ്ക് എന്നിവ ഓപ്പൺ ചെയ്താൽ നിങ്ങളുടെ അക്കൗണ്ട് ഡീറ്റെയിൽസ് എല്ലാം ഉടൻതന്നെ ഹാക്ക് ചെയ്യപ്പെടും. അതുവഴി നിലകളുടെ ബാങ്കിങ് വിവരങ്ങൾ, പാസ്‌വേഡ്, ഓടിപി, തുടങ്ങിയ വിവരങ്ങൾ എല്ലാം തന്നെ ഹാക്കർമാർ നേടുകയും നിങ്ങൾ ചൂഷണത്തിന് ഇരയാകുകയും ചെയ്യും.
പലരും തങ്ങളുടെ വാട്സ്ആപ്പിൽ വരുന്ന ഫോട്ടോയും മറ്റും ഓട്ടോ ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഓൺ ആക്കി വെക്കുന്നത് ഇത്തരം തട്ടിപ്പുകാർക്ക് വളരെ എളുപ്പമായി നിങ്ങളുടെ രഹസ്യ വിവരങ്ങൾ നേടാൻ സാധിക്കുന്നു. ഇത് വഴി നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ അക്കൗണ്ടിലെ പണം ചോർന്നിരിക്കും.