നെറ്റ്‌വർക്ക് കിട്ടുന്നില്ല, അതിനാൽ സംസാരിക്കാനും മെസേജുകൾ അയക്കാനും സാധിക്കുന്നില്ല എന്ന പരാതി തീരുന്നു.
ഇനി നിങ്ങൾക്ക് ഏതു കാട്ടിലും, മലമുകളിലും ഉൾപ്രദേശങ്ങളിലും അങ്ങനെ എവിടെ നിന്നും മൊബൈൽ ഫോൺ നെറ്റ്‌വർക്ക് ഉപയോഗിച്ച് ആരുമായും ഇപ്പോഴും ബന്ധപ്പെടാൻ സാധിക്കും.
സംഗതി സത്യമാണ്. നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ പലപ്പോഴും പലയിടങ്ങളിൽ നിന്നും സംസാരിക്കാനും മറ്റുള്ളവരുമായി ബന്ധപ്പെടാനും കഴിയാതെ വന്നിരുന്ന കാലം അസ്തമിച്ചിരിക്കുന്നു.
ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഡയറക്റ്റ് ടു ഡിവൈസ് (D2D) സംവിധാനം വഴി സിം കാർഡുകൾ ഇല്ലാതെ എവിടെനിന്നും നിങ്ങൾക്ക് മറ്റുള്ളവരുമായി സംസാരിക്കാനും സന്ദേശങ്ങൾ കൈമാറാനും സാധിക്കും. കാലിഫോർണിയ ആസ്ഥാനസംയുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വയാസാറ്റുമായി സെഹ്റന്നാണ് ബിഎസ്എൻഎൽ ഈ പുതിയ സേവനം ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ മൊബൈൽ ഫോണുകളും മറ്റും സിം കാർഡുകളുടെയോ നെറ്റുവർക്കുകളുടെയോ സഹായമില്ലാതെ സാറ്റലൈറ്റുമായി നേരിട്ട് കണക്ട് ചെയ്തു നെറ്റ്‌വർക്ക് കിട്ടാത്ത എവിടെയിരുന്നും സംസാരിക്കാൻ സാധ്യമാകുന്നതാണ് ഡയറക്റ്റ് ടു ഡിവൈസ് സംവിധാനം .
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 35000 ത്തിലേറെ അടി ഉയരത്തിൽ നിൽക്കുന്ന സാറ്റലൈറ്റുകളുമായി കണക്ട് ചെയ്താണ് ഇന്ന് മൊബൈൽ നെറ്റുവർക്കുകൾ കൂടുതലും പ്രവർത്തിക്കുന്നത്. ഈ ദൂരം ആണ് നെറ്റ്‌വർക്ക് കിട്ടുന്നതിനും മറ്റും കാലതാമസം സൃഷ്ഠിക്കുന്നത്. പുതിയ സംവിധാനം വഴി ഭൂമിയുടെ ഉപരിതലത്തിനോട് അടുത്ത് കിടക്കുന്ന സാറ്റലൈറ്റുകൾ വഴി ഇത് സാധ്യമാക്കുകയും കണെക്ടിവിറ്റി വേഗതയിലേക്കും സാധിക്കും.