ബാങ്കുകൾ തങ്ങളുടെ വായ്പകളുടെ പലിശനിരക്ക് കുറയ്‌ക്കേണ്ടതുണ്ടെന്നു കേന്ദ്ര ധനമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്നത്തെ ഉയർന്ന പലിശനിരക്ക് രാജ്യത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ ബാങ്കുകൾ തങ്ങളുടെ പലിശനിരക്ക് എല്ലാവര്ക്കും താങ്ങാവുന്ന നിലവാരത്തിലേക്ക് കൊണ്ടുവരണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആഹ്വനം ചെയ്തു.
രാജ്യത്തെ സാമ്പത്തിക വളർച്ചയും ബിസിനസ് നിക്ഷേപവും ഉയരങ്ങളിലെത്തിക്കുന്നതിനായി വായ്പകളുടെ പലിശനിരക്ക് താങ്ങാവുന്ന നിലവാരത്തിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയും അതിനായി ബാങ്കുകൾ സഹകരിക്കണമെന്നും കേന്ദ്ര ധനമന്ത്രി അഭ്യർത്ഥിച്ചു.
തിങ്കളാഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് നിർമല സീതാരാമൻ ഈ ആവശ്യം ഉന്നയിച്ചത്.