ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഈ വരുന്ന ഡിസംബറിൽ പരീക്ഷണം നടത്തുന്നു.
പുതിയ പരീക്ഷണങ്ങളിലൂടെ ഇന്ത്യൻ റെയിൽവേ വലിയ മാറ്റങ്ങൾക്കു തുടക്കമിടാൻ തുടങ്ങിട്ടു കുറച്ചു കാലമായി. ഇപ്പോൾ ഇതാ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഇന്ത്യൻ റെയിൽ പാളത്തിലൂടെ കുതിക്കാൻ തയ്യാറെടുക്കുന്നു.
കാർബൺ ഡൈയോക്സിഡ്, നൈട്രജൻ ഓക്‌സൈഡ് എന്നിവ പുറംതള്ളി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാതെയും ശബ്ദമലിനീകരണം വളരെ കുറച്ചുമുള്ളതായിരിക്കും ഈ ഹൈഡ്രജൻ ട്രെയിൻ. വരുന്ന 5 വർഷത്തിനുള്ളിൽ കാർബൺ പുറംതള്ളൽ തീർത്തും ഇല്ലാതാക്കാനുള്ള പരിശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ.
ഏകദേശം 80 കോടി രൂപ നിർമാണ ചെലവ് വരുന്നതാണ് ഓരോ ഹൈഡ്രജൻ ട്രെയിനും. പരീക്ഷണ ഓട്ടം വിജയകരമായാൽ 35 ഹൈഡ്രജൻ ട്രെയിൻ കൂടി നിർമിക്കാനാണ് പദ്ധതി.
ഹരിയാനയിലെ ജിന്ദ് - സോനിപത് റൂട്ടിലായിരിക്കും ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തുക