ചരിത്രത്തിലാദ്യമായി റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യയുടെ വിദേശ നാണ്യശേഖരം.
വിദേശ നാണ്യ ശേഖരം സെപ്റ്റമ്പർ മാസത്തിൽ 700 ബില്യൺ ഡോളർ പിന്നിട്ടു നാലാം സ്ഥാനം നേടിയിരിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ചൈന, ജപ്പാൻ, സ്വിറ്റ്സർലാന്റ് എന്നീ മൂന്നു രാജ്യങ്ങൾ മാത്രമേയുള്ളു ഇനി ഇന്ത്യയ്ക്ക് മുന്നിൽ.
നിലവിലുള്ള കണക്കുകൾ പ്രകാരം ഇന്ത്യയുടെ വിദേശ നാണ്യശേഖരം വരുന്ന ഒരു വർഷത്തേയ്ക്കുള്ള ഇറക്കുമതിക്ക് ആവശ്യമായ തോതിലേക്കു എത്തിയിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.