എൽഐസി നിക്ഷേപവുമായി ബന്ധപ്പെട്ട് അനിൽ അംബാനിക്കെതിരെ CBI കേസ്; ₹2,684.57 കോടിയുടെ നഷ്ടമെന്ന് ആരോപണം
ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ
ഓഫ് ഇന്ത്യയുടെ (LIC) നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയൻസ് ക്യാപിറ്റൽ, മുൻ ചെയർമാൻ
അനിൽ ഡി. അംബാനി എന്നിവർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) കേസ്
രജിസ്റ്റർ ചെയ്തു. LICയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
2012 ഏപ്രിൽ മുതൽ 2018 മാർച്ച് വരെയുള്ള കാലയളവിൽ റിലയൻസ്
ക്യാപിറ്റൽ പുറത്തിറക്കിയ അഞ്ച് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിൽ (NCDs) LIC
₹3,900 കോടി നിക്ഷേപിച്ചതായാണ് CBI പറയുന്നത്. ഈ നിക്ഷേപത്തിൽ ₹2,684.57 കോടിയുടെ
നഷ്ടം ഉണ്ടായെന്നാണ് LICയുടെ ആരോപണം.
ഫണ്ട് വഴിതിരിച്ചുവിടൽ, തെറ്റായ വിവരങ്ങൾ നൽകൽ, വഞ്ചന, അക്കൗണ്ടുകളിൽ
കൃത്രിമം തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായിരിക്കുന്നത്. നിക്ഷേപിച്ച തുകയുടെ
അന്തിമ ഉപയോഗവും ഫണ്ട് വഴിതിരിച്ചുവിട്ടോ എന്നതും CBI പരിശോധിക്കും. FIR-ൽ Reliance
Capital Limited, മുൻ ചെയർമാൻ Anil D. Ambani, മുൻ Group Managing
Director Satish Seth, ചില അജ്ഞാത സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് വ്യക്തികൾ എന്നിവരെ
ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, അനിൽ അംബാനി ആരോപണങ്ങൾ നിഷേധിച്ചു. 2021
നവംബറിൽ RBI റിലയൻസ് ക്യാപിറ്റലിന്റെ ബോർഡ് മാറ്റി അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതുവരെ
താൻ കമ്പനിയുടെ Non-Executive Director/Chairman ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
.png)