സ്പാം കോളുകൾക്ക് നിയന്ത്രണം കടുപ്പിച്ച് ട്രായ് ; എഐ നിരീക്ഷണം, റോബോകോളുകൾക്കും പുതിയ ചട്ടങ്ങൾ
ന്യൂഡൽഹി: അനാവശ്യമായ വാണിജ്യ ഫോൺകോളുകളും സ്പാം സന്ദേശങ്ങളും നിയന്ത്രിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് ) പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. 2026 സെപ്റ്റംബർ 18-ന് പുറത്തിറക്കിയ ടെലികോം കൊമേർഷ്യൽ കമ്മ്യൂണിക്കേഷൻസ് കസ്റ്റമർ പ്രീഫെറെൻസ് (തേർഡ് അമെൻഡ്മെന്റ് ) റെഗുലേഷൻസ് , 2026 പ്രകാരം സ്പാം കണ്ടെത്തലിൽ എഐ /എംഎൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനൊപ്പം റോബോകോളുകൾക്കും ഓട്ടോമേറ്റഡ് കോളുകൾക്കും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ സംവിധാനത്തിൽ ടെലികോം കമ്പനികൾ എഐ /എംഎൽ അടിസ്ഥാനത്തിൽ സ്പാം അയയ്ക്കാൻ സാധ്യതയുള്ള ഫോൺ നമ്പറുകൾ തിരിച്ചറിയുകയും, ഈ വിവരങ്ങൾ മറ്റ് ടെലികോം സേവനദാതാക്കളുമായി പങ്കിടുകയും ചെയ്യും.
ഒരു സെന്റെർ ആയി ബന്ധപ്പെട്ട അഞ്ചോ അതിലധികമോ നമ്പറുകൾ 10 ദിവസത്തിനുള്ളിൽ എഐ സംവിധാനത്തിൽ സ്പാം സാധ്യതയുള്ളതായി കണ്ടെത്തിയാൽ, കെവൈസി വീണ്ടും പരിശോധിക്കൽ, ഫിസിക്കൽ വെരിഫിക്കേഷൻ, ഔട്ട്ഗോയിംഗ് സേവനങ്ങൾ തടയൽ, ആവർത്തിച്ചുള്ള ലംഘനങ്ങളിൽ ടെലികോം സേവനം വിച്ഛേദിക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാനാകും.
സ്പാം പരാതികളിലും പ്രധാന മാറ്റമുണ്ട്. ഒരു സെന്റെർനെതിരെ 10 ദിവസത്തിനുള്ളിൽ മൂന്ന് അല്ലെങ്കിൽ അതിലധികം വ്യത്യസ്ത ഉപഭോക്തൃ പരാതികൾ ലഭിക്കുകയും ബന്ധപ്പെട്ട നമ്പർ എഐ /എംഎൽ സംവിധാനത്തിൽ സംശയാസ്പദമായി ഫ്ലാഗ് ചെയ്യപ്പെടുകയും ചെയ്താൽ നടപടി സ്വീകരിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകും.
ഓട്ടോമാറ്റിക് ഡയലിംഗ്, പ്രീ -റെക്കോർഡഡ് വോയ്‌സ് , ആർട്ടിഫിഷ്യൽ വോയിസ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന അപ്ലിക്കേഷൻ-ടു-പേഴ്സൺ (എ2പി ) കാൾസ് പുതിയ ചട്ടങ്ങളുടെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്.
ഇത്തരം കോളുകൾ നടത്തുന്ന സ്ഥാപനങ്ങൾ അവ ഉപയോഗിക്കുന്നതായി മുൻകൂട്ടി ടെലികോം സേവനദാതാവിനെ അറിയിക്കുകയും ബന്ധപ്പെട്ട ഫോൺ നമ്പറുകൾ പ്രഖ്യാപിക്കുകയും വേണം.
ഒരു ഉപഭോക്താവ് ഒരു ഉൽപ്പന്നത്തെയോ സേവനത്തെയോ കുറിച്ച് ഇൻക്വറി നടത്തിയതിന്റെ പേരിൽ തുടർച്ചയായി പ്രൊമോഷണൽ കാൾസ് നടത്തുന്നതിനും സമയപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താവ് എഴുത്തിലൂടെയോ ഡിജിറ്റൽ മാർഗത്തിലൂടെയോ നടത്തിയ ഇൻക്വിരി അടിസ്ഥാനമാക്കിയുള്ള കൊമേർഷ്യൽ കമ്മ്യൂണിക്കേഷൻ ഏഴ് ദിവസത്തേക്ക് മാത്രമാണ് അനുവദിക്കുക.
പുതിയ ചട്ടങ്ങൾ ഉപഭോക്താക്കൾക്ക് മറ്റൊരു പ്രധാന സൗകര്യവും നൽകുന്നു. സ്പാം പരാതിയിൽ ലഭിച്ച പരിഹാരത്തിൽ തൃപ്തിയില്ലെങ്കിൽ, ഉപഭോക്താവിന് അപ്പീൽ നൽകാനുള്ള അവസരം ഉണ്ടായിരിക്കും. ട്രായ് ഡിഎൻഡി ആപ്പ്, ടെലികോം സേവനദാതാക്കളുടെ സംവിധാനങ്ങൾ, 1909 തുടങ്ങിയ മാർഗങ്ങളിലൂടെ പരാതി നൽകാനും തുടർനടപടി തേടാനും സാധിക്കും.
പുതിയ നടപടികളുടെ ലക്ഷ്യം അനാവശ്യ കൊമേർഷ്യൽ കാൾസ് വേഗത്തിൽ തിരിച്ചറിയുകയും ആവർത്തിച്ച് നിയമലംഘനം നടത്തുന്ന സെന്റേഴ്സ്നെതിരെ നടപടി ശക്തമാക്കുകയും ചെയ്യുന്നതാണ്. ട്രായുടെ ഡിഎൻഡി സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് സ്പാം കാൾസ്, മെസ്സേജസ് എന്നിവ റിപ്പോർട്ട് ചെയ്യാനും സാധിക്കും.
.png)