ഇന്ത്യയിൽ പണപ്പെരുപ്പം സ്ഥിരത നേടുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നതായി റിസേർവ്കൈ ബാങ്ക് വിലയിരുത്തുന്നു.
NEW DELHI : രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഡിസംബറിൽ 5.69 ശതമാനവും നവംബറിൽ 5.55 ശതമാനവും ആയിരുന്നത് ജനുവരിയിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.1 ശതമാനമായി കുറഞ്ഞിരിക്കുന്നു എന്നാണ് റിസേർവ് ബാങ്ക് ബുള്ളറ്റിനിൽ പറയുന്നത്.
ഇന്ത്യയുടെ കടം-ജിഡിപി അനുപാതം 2030-31 ആകുമ്പോഴേക്കും 73.4% ആയി കുറയുമെന്നാണ് പ്രവചനം. ഇത് IMF പ്രവചിച്ച 78.2% എന്നതിനേക്കാൾ 5 ശതമാനം പോയിൻ്റ് കുറവാണ്, സെൻട്രൽ ബാങ്ക് പറഞ്ഞു.
എന്നാലും പല കാര്യങ്ങളിലും സമ്മർദ്ദം ഉണ്ടാകാനിടയുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും ശക്തമായ വളർച്ച പ്രകടമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെലവുകളിൽ ശരിയായ മേൽനോട്ടവും വില്പനയിൽ ശ്രദ്ധയും വേണം. പണപ്പെരുപ്പ സംഭവ വികാസങ്ങൾ പലതും അനുകൂലമായി വരുന്നുണ്ട്. ശരിയായ രീതിയിൽ തന്ത്രങ്ങൾ ആവിഷ്കരിച്ചു മുന്നോട്ടു പോകണം.
ആഗോള സമ്പദ്‌വ്യവസ്ഥ 2024-ൽ പ്രതീക്ഷിച്ചതിലും ശക്തമായ വളർച്ച പ്രകടിപ്പിക്കുന്നതിനുള്ള സാധ്യതകൾ കാണുന്നതായി സെൻട്രൽ ബാങ്ക് പറഞ്ഞു.
ഈ പശ്ചാത്തലത്തിൽ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ കർക്കശ്ശത പാലിക്കണമെന്നും ബുള്ളറ്റിൻ പറയുന്നു.
തത്സമയ വാർത്തകൾക്കും കൂടുതൽ അപ്ഡേറ്റുകൾക്കുമായി വാട്സ്ആപ് ഗ്രൂപ്പ് ജോയിൻ ചെയ്യുക.