പേടിഎം പേയ്മെന്റ് ബാങ്കിന് തിരിച്ചടികൾ തുടരുന്നു.
NEW DELHI : ഫാസ് ടാഗ് (FASTAG) പുറത്തിറക്കാൻ അനുവാദമുള്ള ബാങ്കുകളുടെ പട്ടികയിൽ നിന്നും Paytm പുറത്തായി. പേടിഎമ്മിനെതീരെ RBI കൈക്കൊണ്ടിരിക്കുന്ന നിയമ നടപടികളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഹൈവേസ് മാനേജ്‌മന്റ് കമ്പനി പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം ഫാസ് ടാഗ് അവരുടെ ഒഫീഷ്യൽ Twitter അകൗണ്ടിൽ പ്രസിദ്ധീകരിച്ച ബാങ്കുകളുടെ ലിസ്റ്റിൽ Paytm ഉണ്ടായിരുന്നില്ല.
മാർച്ച് 15 ന് ശേഷം നിക്ഷേപം സ്വീകരിക്കുന്നതിനും വാലറ്റുകൾ റീഫിൽ ചെയ്യുന്നതിനും റിസേർവ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിനെ തുടന്നാണ് ഈ നടപടി.
വാഹനം സഞ്ചരിക്കുമ്പോൾ നേരിട്ട് ടോൾ പേയ്‌മെൻ്റുകൾ നടത്തുന്നതിന് റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന സംവിധാനമാണ് FASTAG . വാഹനത്തിൻ്റെ വിൻഡ്‌സ്‌ക്രീനിൽ ഘടിപ്പിച്ചിരിക്കുന്നതും നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായോ പ്രീപെയ്ഡ് കാർഡുമായോ ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു ടാഗാണ് ഫാസ്‌ടാഗ് . ഫാസ്ടാഗ് ഘടിപ്പിച്ച വാഹനം ഒരു ടോൾ ബൂത്തിനെ സമീപിക്കുമ്പോൾ, ബൂത്തിലെ സ്കാനർ ടാഗ് തിരിച്ചറിയുകയും ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്നോ പ്രീപെയ്ഡ് കാർഡിൽ നിന്നോ നികുതി പണം സ്വീകരിക്കുകയും ചെയ്യുന്നു.
ഭൂരിഭാഗം ടോളുകളിലും ഫാസ്‌ടാഗ് സംവിധാനം ഉണ്ട്. . അതിനാൽ നിങ്ങൾക്ക് ടോൾ ബൂത്തിൽ കാണുന്ന നീണ്ട ലൈനിൽ കാത്തിരിക്കാതെ മുന്നോട്ടു പോകാൻ സഹായകരമാകും കൂടാതെ ടോൾ ഫീസിൽ നിങ്ങൾക്ക് കിഴിവ് ലഭിക്കും.