കേരള റിയൽ എസ്റ്റേറ്റ് ഒരു കുതിച്ചു ചാട്ടത്തിന്റെ പാതയിൽ

Business Malayalam News Bureau:

കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖല വളരാനുള്ള സാദ്ധ്യതകൾ തെളിയുന്നു. കെ-റേറയുടെകണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പ്രോജക്ടുകളുടെ എന്നതിൽ വർധന കാണിക്കുന്നു. കഴിഞ്ഞവർഷം 2022 ൽ 159 പ്രൊജെക്ടുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ 2023 ൽ അത് 211 ആയതു ഇവിടുത്തെ റിയൽ എസ്റ്റേറ്റ് രംഗത്ത് പുതിയ ഉണർവ് കൈവരിക്കുന്നതിൻറെ മുന്നോടിയാണെന്ന് വിലയിരുത്തപ്പെടുന്നു.

KOCHI : കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ള പ്രൊജെക്ടുകളിൽ ഭൂരിഭാഗവും അപ്പാർട്‌മെന്റുകൾ ആണ്. വില്ലകളും പ്ലോട്ടുകളും വളരെ കുറവാണ്. സംസ്ഥാനത്തു ഏറ്റവും  കൂടുതൽ  പ്രൊജെക്ടുകൾ എറണാകുളം ജില്ലയിലാണ്. 

പിന്നാലെയുള്ളത് തിരുവനതപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളാണ്.

കൂടാതെ  അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കൊച്ചിയുടെ റിയൽ എസ്റ്റേറ്റ്   വികസനത്തിന് ഉത്തേജനം കൂട്ടാനായി  മറൈൻ ഡ്രൈവിൽ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൻ്റെ 17.9 ഏക്കർ ഭൂമിയുടെ വികസനത്തിന്  2000 കോടി രൂപയുടെ  മിക്സഡ് യൂസ് കൊമേഴ്സ്യൽ കം റെസിഡൻഷ്യൽ കോംപ്ലക്സ് പദ്ധതിക്ക് കേരള സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം ലഭിച്ചു.

മൊത്തം 17.9 ഏക്കർ ഭൂമിയെ 3.16 ഏക്കർ, 14. 74 ഏക്കർ എന്നിങ്ങനെ രണ്ടായി വിഭജിച്ചു, മിനി സ്‌മാർട്ട് സിറ്റി പോലെയുള്ള രീതിയിൽ വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

തലസ്ഥാന നഗരിയായ തിരുവന്തപുരവും ഒട്ടും പിന്നിലല്ല.  കുതിച്ചു ചട്ടത്തിന്റെ പത്തായികണ് അനന്തപത്ഭനാഭന്റെ മണ്ണും. നഗരത്തിൽ 2021 നും 2023 നും ഇടയിൽ ആരംഭിച്ച പ്രോജക്റ്റുകളുടെ പട്ടികയിലെ വിൽപ്പന നില പരിശോധിച്ചാൽ യൂണിറ്റുകളുടെ വിൽപ്പനയിൽ വലിയതോതിൽ  പ്രോത്സാഹജനകമായ പ്രവണത കാണിക്കുന്നു.

റെസിഡെൻഷ്യൽ, കൊമേർഷ്യൽ പ്രൊജെക്ടുകൾക്കൊപ്പം വില്ലകളും പ്ലോട്ടുകളും കൂടാതെ ഇക്കോ ടൂറിസം മാതൃകയിലുള്ള വലിയ പ്രൊജെക്ടുകളും കേരളത്തിലങ്ങോളമിങ്ങോളം ഉയർന്നുവരുന്ന പ്രവണതകൾ കൂടി കണക്കിലെടുക്കുമ്പോൾ കേരള റിയൽ എസ്റ്റേറ്റ് തീർത്തും ഒരു കുതിച്ചു ചാട്ടത്തിന്റെ പാതയിലാണെന്ന് അനുമാനിക്കാം.

#BusinessMalayalamNews

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal