ബാങ്കിംഗ് സംവിധാനത്തിലെ അപകടസാധ്യതകൾ തിരിച്ചറിയണം - RBI ഗവർണർ

ഇന്നത്തെ കാലത്തു ബാങ്കിങ് സെക്ടറിൽ നടന്നുവരുന്ന അപകടസാധ്യതൾ മുന്നിൽ കണ്ടുകൊണ്ടു വളരെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും മുന്നോട്ടു പോകണമെന്ന് RBI ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 

പൊതുമേഖലാ ബാങ്കുകളുടെയും, സ്വകാര്യമേഖലാ ബാങ്കുകളുടെയും എംഡിമാരും സിഇഒമാരുമായും നടത്തിയ യോഗത്തിലാണ് മെച്ചപ്പെടുത്തേണ്ട  സാമ്പത്തിക പ്രകടനത്തെക്കുറിച്ചു  ഗവർണർ  ഈ നിരീക്ഷണം നടത്തിയത്. 

ഡിജിറ്റൽ തട്ടിപ്പുകൾ, വിവിധ ബിസിനസ് മോഡൽ പ്രവർത്തനക്ഷമത, വ്യക്തിഗത വായ്പകളിലെ അതിരുകടന്ന വളർച്ച, കോ-ലെൻഡിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കൽ, എൻബിഎഫ്‌സി മേഖലയിലേക്കുള്ള ബാങ്ക് എക്സ്പോഷർ, ലിക്വിഡിറ്റി റിസ്ക് മാനേജ്‌മെൻ്റ്, ഐടി, സൈബർ സുരക്ഷയ്ക്കുള്ള  തയ്യാറെടുപ്പുകൾ, പ്രതിരോധം, ആന്തരിക റേറ്റിംഗ് ശക്തിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ   വളരെ വ്യക്തമായി എടുത്തുപറഞ്ഞുകൊണ്ടാണ് ഗവർണർ സംസാരിച്ചത്.

വ്യക്തിഗത ധനകാര്യ സ്ഥാപനങ്ങളുടെയും സാമ്പത്തിക വ്യവസ്ഥയുടെയും  സ്ഥിരതയ്ക്കും വളർച്ചയ്ക്കും കൃത്യമായ രീതിയിലുള്ള ഉപഭോകതാക്കളുടെ പരാതികൾ പരിഹരിക്കാനുള്ള  സുതാര്യമായ  പരിഹാര സംവിധാനം ഉണ്ടാകേണ്ടതും,  അതുവഴി ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ നൂറുശതമാനം സംരക്ഷിക്കേണ്ടതിന്റെ അത്യാവശ്യകതെയെക്കുറിച്ചും  അദ്ദേഹം അടിവരയിട്ടു പറഞ്ഞു.


Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal