ഇന്ത്യൻ റെയിൽവേ വരുമാനത്തിൽ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നു.
2023 മുതൽ 2024 സാമ്പത്തിക വർഷത്തിൽ 17000 കോടിയുടെ അധിക വരുമാനം കൈക്കലാക്കി റെക്കോർഡ് നേടിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
റിപോർട്ടുകൾ അനുസരിച്ചു 2023 - 2024 കാലയളവിൽ 2.40 ലക്ഷം കോടിയാണ് ഇന്ത്യൻ റയിൽവെയുടെ വരുമാനം. ചരക്കു ഗതാഗതം കൂടിയതും, യാത്രചെയ്യാൻ കൂടുതലും റെയിൽ മാർഗം ആളുകകൾ തെരഞ്ഞെടുക്കാൻ കരണമായതുമാണ് ഈ നേട്ടത്തിന് കാരണം.
യാത്രയ്ക്കായി ട്രെയിനുകളിൽ പല പുതിയ പരീക്ഷങ്ങൾ നടത്തുകയും, സ്റ്റേഷനും ട്രെയിനും വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്തതും ഒക്കെ യാത്രക്കാരെ ആകർഷിക്കാൻ കാരണമായി. ഇത് ഇത്തവണത്തെ റെയിൽവേ വരുമാനത്തിൽ കാര്യമായ സ്വാധീനം ചെലുത്തി എന്നാണ് മനസിലാക്കാൻ കഴിയുന്നത്.