ഗൂഗിൾ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടുകൾ നിങ്ങൾപോലും അറിയാതെ എന്നന്നേക്കുമായി ഡിലീറ്റ് ആകാൻ സാധ്യതയുണ്ട്.
രണ്ടു വർഷക്കാലമായി നിങ്ങൾ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടുകൾ ഒരിക്കലെങ്കിലും ഓപ്പൺ ചെയ്തിട്ടില്ല എങ്കിൽ, അങ്ങനെയുള്ള അക്കൗണ്ടുകൾ ഗൂഗിൾ നിങ്ങളുടെ സമ്മതമില്ലാതെ, നിങ്ങളോടു ഒന്ന് ചോദിക്കുക പോലും ചെയ്യാതെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യുമെന്നാണ് വാർത്ത. ഇത്തരം അക്കൗണ്ടുകൾ നിഷ്ക്രിയ അക്കൗണ്ടുകൾ എന്ന ഗണത്തിൽ പെടുത്തിയാണ് ഗൂഗിൾ മായിച്ചു കളയുന്നത്.
2 വർഷ കാലയളവിനുള്ളിൽ ഉപയോഗിക്കാതിരിക്കുന്ന ഒരു അക്കൗണ്ടാണ് നിഷ്ക്രിയ ഗൂഗിൾ അക്കൗണ്ട്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഗൂഗിൾ സേവനങ്ങളിലുടനീളം നിങ്ങൾ നിഷ്ക്രിയനാണെങ്കിൽ നിഷ്ക്രിയമായ ഒരു ഗൂഗിൾ അക്കൗണ്ടും അതിന്റെ പ്രവർത്തനവും ഡാറ്റയും ഇല്ലാതാക്കാനുള്ള അവകാശം ഗൂഗിളിൽ നിക്ഷിപ്തമാണ്.
2024 ൽ ഈ ഡിലീറ്റ് ചെയ്യുന്ന പ്രക്രിയ ഗൂഗിൾ നടത്തുമെന്നാണ് അറിയുന്നത്.
നിങ്ങളുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാതിരിക്കാൻ ഒന്നേ ചെയ്യനുള്ളു, നിങ്ങളുടെ അക്കൗണ്ടുകൾ ഏതെങ്കിലും കഴിഞ്ഞ രണ്ടു വർഷക്കാലമായി ഉപയോഗിക്കാതെ കിടക്കുകയാണെങ്കിൽ, അത് നിലനിർത്തണമെന്ന് നിങ്ങൾ ആഗ്രഹമുണ്ടെങ്കിൽ ഉടൻ തന്നെ അതെ ഓപ്പൺ ചെയ്ത് എന്തെങ്കിലുമൊക്കെ ആക്ടിവിറ്റികൾ നടത്തുക. രക്ഷപെടാൻ അതുമാത്രമേ മാർഗമുള്ളൂ.