നിരവധി സ്വിസ് കമ്പനികൾ നിക്ഷേപവുമായി ഇന്ത്യയിലേക്ക്..

പ്രമുഖ സ്വിസ് കമ്പനികൾ പലതും ഇന്ത്യയിൽ വൻ നിക്ഷേപങ്ങൾ നടത്താൻ ഒരുങ്ങുന്നതായി വാർത്ത. 

നിരവധി സ്വിസ് കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു

പ്രമുഖ ചോക്ലേറ്റ് നിർമാണ കമ്ബനിയായ ബാരി കാലെബട്ട് ഗ്രൂപ്പും, ടെക്നോളജി വിദഗ്ധരായ ബ്യൂലറും ഇലക്‌ട്രിക് ബസുകള്‍ നിർമാതാക്കളായ  എച്ച്‌ഇഎസ്‌എസ് ഗ്രീൻ മൊബിലിറ്റി തുടങ്ങിയ കമ്പനികൾ  തങ്ങളുടെ  നിക്ഷേപങ്ങൾ ഇന്ത്യയിൽ നടത്താൻ പദ്ധതിയിടുന്നതായി സ്വിറ്റ്‌സർലൻഡിൻ്റെ സാമ്ബത്തിക കാര്യ സെക്രട്ടറി  ഹെലൻ ബഡ്‌ലിഗർ പറഞ്ഞു.

ഇത് കൂടാതെ  മറ്റ് നിരവധി സ്വിസ് കമ്പനികളും ഇന്ത്യയിൽ  വൻതോതിൽ  നിക്ഷേപം നടത്താൻ മുന്നോട്ട് വരുന്നതായി അവർ  പറഞ്ഞു. 

ഇതുവഴി ലക്ഷക്കണക്കിന്   തൊഴിലവസരങ്ങള്‍ ഇന്ത്യയിൽ ലഭിക്കാനുള്ള  സാധ്യതയുമുണ്ട്.

സ്വിസ്-ഇന്ത്യൻ സാമ്പത്തിക ബന്ധത്തിൻ്റെ മിക്കവാറും എല്ലാ മേഖലകൾക്കും ധാരാളം സാധ്യതകളുണ്ടെന്ന് തങ്ങൾ കാണുന്നതായി സാമ്പത്തിക കാര്യങ്ങളുടെ സ്വിസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.. 

സ്വിസ് കമ്പനികൾ ഇന്ത്യയിലേക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും കൊണ്ടുവരും, അത് അതിവേഗം നവീകരിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥയുടെ വർദ്ധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റുന്നതിനും, വിവിധ മേഖലകളിൽ വളർച്ചാ സാധ്യതകൾ ഉണ്ടാക്കുന്നതിനും സഹായകമായിത്തീരും എന്നും സ്റ്റേറ്റ് സെക്രട്ടറി  കൂട്ടിച്ചേർത്തു.

.
Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal