ആപ്പിൾ ആൻഡ്രോയിഡ് ഫയലുകൾ പരസ്പരം കൈമാറുന്നതിനുള്ള പുതിയ ഫീച്ചർ വരുന്നു.

സ്മാർട്ട്ഫോൺ  വിപണിയയിൽ ആൻഡ്രോയ്ഡ് ഐഫോൺ  മത്സരം വളരെ വലുതാണ്. ഒരു വശത്തു സാംസങ് , മോട്ടറോള, ഷവോമി, വൺ പ്ലസ്  തുടങ്ങിയ ആൻഡ്രോയ്ഡ് ഫോണുകളും മറുവശത്തു ആപ്പിൾ കമ്പനി ഐഫോണുമായി ഒറ്റയ്ക്ക് നിന്ന് മത്സരിക്കുന്നു.

ആൻഡ്രോയ്ഡ് സാധാരണക്കാരുടെ ഫോണും ഐഫോൺ വലിയവരുടെ ഫോണും എന്നൊരു ചിന്ത തന്നെ സമൂഹത്തിൽ ഉടലെടുത്തിട്ടുണ്ട്.  ആൻഡ്രോയ്ഡ് ഫോണുകൾ താരതമ്യേന വില കുറവാണു, അതിൽ ഡിസൈൻ, വലുപ്പം എന്നിവയിൽ  ഒരുപാട് വ്യത്യസ്തമായ സവിശേഷതകൾ പ്രധാനം ചെയ്യുമ്പോൾ ഐഫോൺ വിലക്കൂടുതലും അതോടൊപ്പം തന്നെ ഉന്നത നിലവാരവും, ഉയർന്ന സുരക്ഷയും  വാഗ്‌ദാനം ചെയ്യുന്നു.

ആൻഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ചു വിവിധതരം ഫീച്ചറുകളുടെ കാര്യത്തിൽ ഐഫോൺ പിന്നിലാണ്. പല ഫീച്ചറുകളും ഐഫോണിൽ ലഭ്യമാകണമെന്നില്ല. 

കൂടുതലും ആളുകൾ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നതുകാരണം പലപ്പോഴും പരസ്പരം ഫയലുകളും മറ്റും എളുപ്പത്തിൽ കൈമാറാനാകും. എന്നാൽ  ഐഫോണില്‍ നിന്ന് ആൻഡ്രോയിഡിലേക്ക് ഫയലുകള്‍ കൈമാറ്റം ചെയ്യുന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് ഒരു വലിയ പ്രശനം തന്നെയായി നിലനിൽക്കുകയാണ്.

എന്നാൽ ഈ വലിയ പ്രശ്നത്തിന് ഒരു പരിഹാരം ആപ്പിൾ കമ്പനി കണ്ടെത്തിയെന്നാണ് അറിയാൻ കഴിയുന്നത്.  ഐഫോണില്‍ നിന്ന് വളരെ എളുപ്പത്തില്‍ ആൻഡ്രോയിഡ് ഫോണുകളിലേക്ക് ഫയലുകള്‍ കൈമാറ്റം ചെയ്യാൻ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ആപ്പിള്‍ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഉടൻ തന്നെ അത് മാർകെറ്റിൽ അവതരിപ്പിക്കും   എന്നാണ് പുറത്ത് വരുന്ന ചില പുതിയ റിപ്പോർ‌ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

പുതിയ വാർത്ത പുറത്തുവന്നതുമുതൽ ആപ്പിളിന്റെ ഉപഭോക്താക്കൾ വളരെ സന്തോഷത്തിലാണ്.  ആൻഡ്രോയിഡില്‍ നിന്ന് ഡാറ്റകളും ഫയലുകളും ഐഫോണുകളിലേക്ക്  അയയ്ക്കാൻ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അതാണ് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നത്. എന്നാൽ തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെതന്നെ ആപ്പിൾ തന്നെ സ്വന്തമായി ഡെവലപ്പ് ചെയ്യുന്ന പുതിയ സോഫ്റ്റ്‌വെയർ വന്നാൽ അത് ഉപഭോക്താക്കൾക്ക് കാര്യങ്ങൾ കൂടുതൽ അനായാസമാക്കി തീർക്കും.

ആപ്പിൾ ഈ ടെക്നോളജി പുറത്തിറക്കിയാൽ  അത് ടെക് ലോകത്തു ഒരു വലിയ മാറ്റത്തിനു വളിതെളിയിക്കും എന്നതിൽ സംശയമില്ല 

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal