ഓഹരികൾ, കടപ്പത്രങ്ങൾ എന്നിവയ്‌ക്കെതിരെ വായ്പ നൽകുന്നതിൽ നിന്ന് ജെഎം ഫിനാൻഷ്യലിനെ ആർബിഐ നിരോധിച്ചതായി വാർത്ത.
ഐപിഒ കടപ്പത്രങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനെതിരെയുള്ള ലോണുകൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും ഉൾപ്പെടെ, ഓഹരികൾക്കും കടപ്പത്രങ്ങൾക്കുമെതിരായ ഏതെങ്കിലും തരത്തിലുള്ള ധനസഹായം ചെയ്യുന്നതിൽ നിന്നും JM ഫിനാൻഷ്യൽ കമ്പനിയെ വിലക്കികൊണ്ടാണ് റിസേർവ് ബാങ്ക് ഇന്നലെ ഉത്തരവിറക്കിയിരിക്കുന്നത്.
എന്നിരുന്നാലും സാധാരണയായി നടത്തുന്ന കളക്ഷൻ, റിക്കവറി പ്രക്രിയയിലൂടെ നിലവിലുള്ള ലോൺ അക്കൗണ്ടുകൾക്ക് സേവനം നൽകാൻ JM ഫിനാൻഷ്യൽ പ്രോഡക്‌ട്‌സിന് ആർ ബി ഐ അനുമതി നൽകിയിട്ടുണ്ട്.
വായ്പയെടുത്ത ഫണ്ടുകൾ ഉപയോഗിച്ച് വിവിധ ഐപിഒ, എൻസിഡി ഓഫറുകൾക്കായി ബിഡ് ചെയ്യാൻ ഒരു കൂട്ടം ഉപഭോക്താക്കളെ JM ഫിനാൻഷ്യൽ പ്രോഡക്‌ട്‌സ് പരിധിവിട്ട് പലവട്ടവും സഹായിച്ചതായി ആർബിഐ പറഞ്ഞു. സെബി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജെഎം ഫിനാൻഷ്യലിനെതിരായ ഈ നീക്കം ആർബിഐ നടത്തിയത്.
പഭോക്താക്കളുടെ താല്പര്യങ്ങൾക്കു ഹാനികരമായ രീതിയിലുള്ള റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങളുടെ കടുത്ത ലംഘനമാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന അവലോകനത്തിൽ നിന്നാണ് ആർബിഐ നടപടികൾ എടുക്കാൻ തയ്യാറായത്.
1973-ൽ മഹേന്ദ്ര കമ്പാനിയും നിമേഷ് കമ്പാനിയും ചേർന്ന് ഒരു കൺസൾട്ടൻസി പ്രാക്ടീസ് എന്ന നിലയിൽ സ്ഥാപിച്ച പ്രസ്ഥാനമാണ് JM ഫിനാൻഷ്യൽ ലിമിറ്റഡ്. മുംബൈ ആണ് കമ്പനിയുടെ ആസ്ഥാനം.
ജെഎം ഫിനാൻഷ്യൽ ഒരു നിക്ഷേപ ബാങ്കിംഗ് കമ്പനിയാണ്. ഇത് കോർപ്പറേഷനുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വെൽത്ത് മാനേജ്മെൻ്റ് സേവനങ്ങൾ നൽകുന്നു. ഫണ്ട് അധിഷ്ഠിത പ്രവർത്തനങ്ങൾ, അസറ്റ് മാനേജ്മെൻ്റ്, ഇതര അസറ്റ് മാനേജ്മെൻ്റ് എന്നിവയുടെ സെക്യൂരിറ്റീസ് ബിസിനസ്സ് കമ്പനി നിർവഹിക്കുന്നു.