UPI ഇടപാടുകൾക്കും ആദായ നികുതി

ഇന്ത്യയിൽ ഇന്ന് ദിനംപ്രതി ഓൺലൈൻ ഇടപാടുകൾ വർധിച്ചു വരികയാണ്. ബാങ്കികളിൽ പോകാതെ ആൻഡ്രോയിഡ് ഫോണും ഇന്റർനെറ്റും ഉപയോഗിച്ച് ക്രയ വിക്രയങ്ങൾ എല്ലാവരും തകൃതിയായി നടത്തിവരുന്നുണ്ട്. 

ഓരോ വർഷവും  ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവരികയാണ്. ഇതിൽ യു പി ഐ ഇടപാടുകളാണ് ഇന്ന് പ്രചുരപ്രചാരം നേടിയിരിക്കുന്നത്. 24 മണിക്കൂറും തങ്ങൾ ഇരിക്കുന്നത് എവിടെയാണോ അവിടെയിരുന്നുകൊണ്ടു ബാങ്കിങ് നടത്താൻ മൊബൈലിലൂടെ സാധിക്കുന്നു. 

യു പി ഐ ഇടപാടുകളും അതിന്റെ ആദായ നികുതി ചട്ടങ്ങളെയും കുറിച്ച് പലർക്കും അറിവില്ല എന്നതാണ് സത്യം. എത്ര പണവും യു പി ഐ വഴി കൈമാറാൻ പ്രശ്നമില്ല എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്.

ഒരു സാമ്പത്തിക വർഷത്തിൽ 50 .000  രുപ വരെയുള്ള യു പി ഐ ഇടപാടുകൾക്ക്‌ നികുതിയില്ല. എന്നാൽ അതിൽ കൂടുതലുള്ള ഇടപാടുകൾ നികുതിക്ക് വിധേയമാണ്. കൂടാതെ ഗിഫ്റ്റുകളും ക്യാഷ്ബാക്കുകളും നികുതിയിനത്തിൽ വരുന്നതാണ്. ഇതൊന്നും  വേണ്ടരീതിയിൽ മനസിലാക്കാതെയാണ് പലരും യു പി ഐ സേവനങ്ങൾ തകൃതിയായി നടത്തുന്നത്. 

കൈയിൽ ക്യാഷ് വെച്ച് കൊണ്ട് നടന്നിരുന്ന കാലം കഴിഞ്ഞു. എന്തിനും ഏതിനും ഒരു  ചായ കുടിച്ചാൽ പോലും അതിന്റെ പേയ്മെന്റ് യു പി ഐ വഴിയാണ് കൂടുതൽ ആൾക്കാരും കൊടുക്കുന്നത്. 

ഒരു ദിവസം ഇങ്ങനെ ഒരാൾക്ക് ഒരു ലക്ഷം രൂപ വരെ യു പി ഐ വഴി അയക്കാവുന്നതാണ്.  

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal