എ ഐ എന്ന ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ഗൾഫ് മേഖലയിലും പടർന്നു പിടിക്കാൻ പോകുന്നു. സർക്കാർ തലത്തിൽ അതിനുള്ള തുടക്കങ്ങൾ ആരംഭിച്ചരിക്കുന്നു.
മലയാളികളുടെ സ്വപ്ന ഭൂമിയായ ഗൾഫ് മേഖലയിൽ തൊഴിൽ മേഖലയിൽ തൊഴിൽ നഷ്ടവും പുതിയ തൊഴിൽ സാധ്യതകല്കും മങ്ങലേൽക്കാൻ പോകുന്നതായി വിലയിരുത്തപ്പെടുന്നു.
ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സാദ്ധ്യതകള്‍ പരിശോധിക്കാനായി ദുബായ് യൂണിവേഴ്‌സല്‍ ബ്ളൂപ്രിന്റ് ഫോർ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് എന്ന പദ്ധതി അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് തൊഴില്‍ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ദുബായിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ചീഫ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഓഫീസറെ നിയമിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിടുന്നത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
എ ഐ യുടെ സഹായത്തോടെ അധിക തൊഴിലാളികളെ കുറച്ചു ഉല്പാദനക്ഷമത കൂട്ടാനും ലാഭം വർധിപ്പിക്കാനുമാണ് കൂടുതൽ കമ്പനികളും ശ്രമിക്കുന്നത്. ആഗോള തൊഴില്‍ മേഖലയില്‍ ഇന്ന് ഏകദേശം 40 ശതമാനത്തിലധികം എഐയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധം പുലർത്തുന്നവയാണ് എന്നാണ് കണക്കാക്കുന്നത്. വികസ്വര രാജ്യങ്ങളിൽ ഇത് 60 ശതമാനത്തോളം വരും.
എ ഐ വരുന്നത് വഴി പുതിയ തൊഴിലവസരങ്ങൾ പലതും സൃഷ്ടിക്കപ്പെടുമെങ്കിലും നിലവിലുള്ള ജോലി നഷ്ടം അതിലേറെയാകാനാണ് സാധ്യതയെന്ന് ഐ എം എഫ് സംഘടന വിലയിരുത്തുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വരും കാലങ്ങളിൽ തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതിന്റെ കാഠിന്യം വളരെ വലുതായിരിക്കുമെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മേധാവി ക്രിസ്റ്റലീന ജോർജീവ പറയുന്നു