ദൈവത്തിൻറെ സ്വന്തം നാട്ടിൽ നിന്നും ഗോവയിലേക്ക് ടൂർ പാക്കേജിന്റെ ഭാഗമായി ആദ്യമായി ട്രെയിൻ സർവീസ് ആരംഭിക്കുന്നു.
വിനോദസഞ്ചാരികൾക്കായുള്ള ഈ ആദ്യത്തെ ട്രെയിൻ സർവീസ് നടത്തുന്നത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിൻസി വേൾഡ് ട്രാവൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്.
ഈ വരുന്ന ജൂൺ 14ന് ആദ്യമായി തിരുവനന്തപുരത്തുനിന്നും ഗോവയിലെ മഡ് ഗാവിലേക്കുള്ള ആദ്യ സർവീസ് ആരംഭിക്കുന്നു എന്നാണ് കമ്പനി അറിയിക്കുന്നത്.
നാലുദിവസം നീണ്ടുനിൽക്കുന്ന ഈ ടൂർ പ്രോഗ്രാമിൽ ട്രെയിൻ വഴി കേരളത്തിൽ നിന്നും ഗോവ സന്ദർശിച്ച് തിരിച്ചു വരാൻ സാധിക്കുന്നതാണ്. 750 പേർക്ക് സഞ്ചരിക്കാവുന്ന ട്രെയിനിൽ 2 സ്ലീപ്പർ ക്ലാസ് ബോഗികളും 11 തേഡ് എസി കമ്പാർട്ട്മെന്റുകളും രണ്ട് സെക്കൻഡ് എസിയും ഉണ്ടായിരിക്കുന്നതാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ഫ്രീയാണ്.
നാലുദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ ഗോവയിൽ ചുറ്റിക്കറങ്ങാനും മേൽ തരം ഹോട്ടലുകളിൽ താമസ സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗോവ ടൂർ പാക്കേജിന്റെ സെക്കൻഡ് ക്ലാസിലെ നിനക്ക് 13,999 രൂപയാണ്. തേർഡ് എസി 15,150 രൂപയും, സെക്കൻഡ് എസി 16,400 രൂപയും ആണ് ഈടാക്കുന്നത്.
കേരളത്തിൽ കൊല്ലം കോട്ടയം എറണാകുളം തൃശ്ശൂർ കോഴിക്കോട് കണ്ണൂർ കാസർഗോഡ് എന്നീ സ്റ്റേഷനുകളിൽ നിന്നും ഈ ട്രെയിനിൽ കയറാവുന്നതാണ്. യാത്രയിൽ പല സ്റ്റേഷനിലും ട്രെയിൻ നിൽക്കുമെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്യാത്ത ആരെയും ഇതിൽ കയറാൻ അനുവദിക്കുന്നതല്ല.
ഗോവ കൂടാതെ മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്കും ഉടൻതന്നെ ടൂർ പാക്കേജുകൾ ആരംഭിക്കുന്നതാണെന്ന് ഇതിൻറെ ആസൂത്രകരായ പ്രിൻസി വേൾഡ് ട്രാവൽ പ്രൈവറ്റ് ലിമിറ്റഡ് വക്താക്കൾ അറിയിച്ചു.