ലോകത്തിൽ ആദ്യമായി സിഎൻജി ഉപയോഗിച്ച് ഓടിക്കാവുന്ന മോട്ടോർസൈക്കിൾ ഉത്പാദിപ്പിച്ചുകൊണ്ട് ബജാജ് മോട്ടോഴ്സ്.
സിഎൻജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകൾ പോലെ ഇപ്പോഴത്തെ മോട്ടോർസൈക്കിളുകളും നിരത്തിലിറങ്ങാൻ പോകുന്നു. അഭിമാനകരമായ ഈ നേട്ടം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചുകൊണ്ട് എത്തിയിരിക്കുന്നത് ഇന്ത്യയുടെ ഒന്നാം നമ്പർ ടു വീലർ നിർമാതാക്കളായ ബജാജ് മോട്ടോഴ്സ് ആണ്.
ലിറ്ററിന് 70 കിലോമീറ്റർ നൽകുന്നതാണ് ബജാജിന്റെ പുതിയ സിഎൻജി ബൈക്ക്.
ബജാജ് ബിഗ്ഗെസ്റ്റ് പൾസർ എൻ എസ് 400 സ്ട്രീറ്റ് ഫൈറ്റർ ബൈക്ക് ആണ് ബജാജ് സിഎൻജി ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്നത്.
ഈ വരുന്ന ജൂൺ 18 നാണ് CNG ബൈക്ക് ബജാജ് ഓദ്യോഗികമായി പുറത്തിറക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടം പലതും നടന്നുകഴിഞ്ഞു
CNG ക്ക് പുറമെ പെട്രോൾ ഉപയോഗിച്ചും വേണമെങ്കിൽ പ്രവർത്തിപ്പിക്കാവുന്ന തരത്തിലാണ് കമ്പനി ഈ ബൈക്ക് അവതരിപ്പിക്കുന്നത്