ഇന്നലെ രാവിലെമുതൽ ആണ് ജിയോയുടെ നെറ്റ്‌വർക്കുകൾ തടസപ്പെടാൻ തുടങ്ങിയത്.
സിഗ്നൽ ലഭിക്കാത്തതും ടാറ്റ ലഭിക്കാത്തതുമായുള്ള നിരവധി പരാതികൾ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും മറ്റും നിറയുകയുണ്ടായി.
ജിയോയുടെ സിം മാത്രം ഉപയോഗിക്കുന്ന പലർക്കും പരസ്പരം ബന്ധപ്പെടാനുള്ള അവസരം പാടെ നഷ്ടപ്പെടുകയുണ്ടായി.
കമ്പനിയിൽ ഉണ്ടായ നെറ്റ്‌വർക്ക് പ്രശ്നമാണ് കാരണമെന്ന് ജിയോ അധികൃതർ പറഞ്ഞതായി ചില റിപോർട്ടുകൾ ഉണ്ട്.
ഉപഭോക്താക്കൾക്ക് ഉണ്ടായ പ്രശ്നങ്ങൾക്ക് കമ്പനി ക്ഷമ ചോദിക്കുകയും സർവീസ് പുനരാരംഭിച്ചു എന്നും മേലിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കതെ നോക്കുമെന്നും കമ്പനി അറിയിച്ചു.
ജിയോ ഡാറ്റാ സെന്ററിൽ അപ്രതീക്ഷിതമായി ഉണ്ടായ തേടിപിടുത്തമാണ് ഇന്നലത്തെ പ്രശ്നത്തിന് കാരണമെന്നും ചില റിപോർട്ടുകൾ ഉണ്ട്.
