താരിഫ് വർധനമൂലം ഉപഭോക്താക്കളെ നഷ്ടപ്പെടുത്തിയത് തിരിച്ചു പിടിക്കാനുള്ള പെടാപാടിൽ സ്വകാര്യ ടെലികോം കമ്പനികൾ.
ലക്ഷക്കണക്കിന് ആളുകൾ ഇങ്ങനെ കൊഴിഞ്ഞുപോകുന്നതിന്റെ ഫലം കിട്ടുന്നത് ഇപ്പോൾ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻ എല്ലിനാണ് .
സ്വകര്യ ടെലികോം കമ്പനികളുടെ വളർച്ചക്കിടയിൽ കിടന്ന് ഉപഭോക്താക്കളില്ലാതെ നട്ടംതിരിയുകയായിരുന്നു ബിഎസ്എൻഎൽ. സ്വകാര്യ കമ്പനികൾ തങ്ങളുടെ താരിഫ് വർധന പ്രഖ്യാപിച്ചപ്പോൾ ഉടൻ തന്നെ അവസരത്തിനൊത്തു ഉയർന്നു ബിഎസ്എൻഎൽ താരിഫ് കുറച്ചുള്ള തങ്ങളുടെ ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കുകയും അതുവഴി വലിയതോതിൽ ജിയോ, എയർടെൽ, വി കമ്പനികളുടെ ഉപഭോക്താക്കളെ തങ്ങളുടെ വരിക്കാരാക്കാൻ കഴിയുകയും ചെയ്തു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം സെപ്റ്റംബറിൽ 79 ലക്ഷവും, വൊഡാഫോണിനു 15 ലക്ഷവും എയർടെല്ലിന് 14 ലക്ഷവും ഉപഭോക്താക്കളെയാണ് നഷ്ടമായത്. ഇതിൽ ഭൂരിഭാഗവും ചെന്ന് ചേക്കേറിയത് ബിഎസ്എന്നിലേക്കും ആണ്.
എന്നാൽ ഈ നഷ്ടം നികത്താനും ആകർഷകമായ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനും കൊഴിഞ്ഞുപോയ ഉപഭോക്താക്കളെ തിരികെ കൊണ്ടുവരാനുമുള്ള പദ്ധതികളുടെ പണിപ്പുരയിലാണ് സ്വകാര്യ ടെലികോം കമ്പനികൾ.