സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ കേരള 2024 കൊച്ചിയിലെ ബോൾഗാട്ടിയിൽ ഇന്ന് ആരംഭിക്കും.
രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ആണ് നടക്കുന്നത്.
മിഷൻ 2030 ട്രാൻസ്ഫോർമിങ് കേരള എന്ന വിഷയത്തിലാണ് സമ്മേളനം നടക്കുന്നത്. ചിത്രകാരനും സഞ്ചാരിയുമായ വില്യം ഡാൽറിംപിൾ ആണ് രാവിലെ 10 .30 സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത്.
സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ടൈ കേരളയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്.
സാങ്കേതിക നവീകരണം, ബിസിനസിലെ ആധുനികവത്കരണം, എന്നി ലക്ഷ്യങ്ങൾ മുൻ നിർത്തിക്കൊണ്ട് സംരംഭകത്വം വളർത്തുക എന്നതാണ് സമ്മേളനലക്ഷ്യം.