രണ്ടു വർഷത്തിനുള്ളിൽ മൈക്രോസോഫ്ട് 300 കോടി ഡോളറിന്റെ വൻ നിക്ഷേപം ഇന്ത്യയിൽ നടത്താൻ പോകുന്നതായി വാർത്ത.
ആഗോളതലത്തിൽ ജോലിക്കാരെ വലിയതോതിൽ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മൈക്രോസോഫ്ട് പുതിയതായി ഇത്രയും വലിയ നിക്ഷേപം ഇന്ത്യയിൽ നടത്താൻപോകുന്നത് .
നിർമിത ബുദ്ധിയിലും ക്‌ളൗഡ് കംപ്യൂട്ടിങ്ങിലും യുവജനങ്ങൾക്ക് പരിശീലനം നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്.
2026 ൽ കമ്പനിയുടെ നാലാമത്തെ ഡാറ്റാ സെന്റർ ഇന്ത്യയിൽ ആരംഭിക്കനാണ് പദ്ധതിയിടുന്നത്.
മൈക്രോസോഫ്റ്റിന് നിലവിൽ 20000 ജീവനക്കാരാണ് ഇന്ത്യയിൽ ഉള്ളത്. പുതിയ പദ്ധതി വരുന്നവഴി വലിയതോതിലുള്ള തൊഴിൽ സാധ്യതകളും ഇന്ത്യയിൽ തെളിഞ്ഞുവരുന്നുണ്ട്.