പിസി, ലാപ്ടോപ്പ്,മാക് എന്നീവയിൽ ഗൂഗിൾ ക്രോം ബ്രൌസർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങളുടെ കമ്പ്യൂട്ടർ അപകടത്തിലാകാൻ സാദ്യതയുള്ളതായി വാർത്ത.
ഗൂഗിൾ ക്രോമിലെ രണ്ടു തകരാറുകൾ കാരണം ഹാക്കർമാർക്കു നിങ്ങളുടെ അക്കൗണ്ടുകളും മറ്റു വിവരങ്ങളും ചോർത്താൻ സാധിക്കുമെന്ന് ഇന്ത്യയുടെ സൈബർ സെക്യൂരിറ്റി ടീം പറയുന്നു.
സിഈആർ ടി ഇൻ നൽകിയിരിക്കുന്ന മുന്നറിയിപ്പിൽ ഹാക്കർ മാർ നിങ്ങളുടെ അക്കൗണ്ടുകൾ ചോർത്താനുള്ള സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കാൻ മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ ക്രോം ബ്രൌസർ 132.0.6834.110/111 ൽ താഴെയുള്ള പതിപ്പാണെങ്കിൽ അത് എത്രയും പെട്ടന്ന് അപ്ഡേറ്റ് ചെയ്യണമെന്നും അതുവഴി നിങ്ങളുടെ സിസ്റ്റം സുരക്ഷിതമാക്കാൻ അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ ഡാറ്റകളും വിവരങ്ങളും ഹാക്കർമാരുടെ കൈകളിൽ എത്തിപ്പെടാതിരിക്കാൻ നിങ്ങളുടെ ക്രോം ബ്രൌസർ പുതിയ പതിപ്പിലേക്ക് (132.0.6834.110/111) ഇന്നുതന്നെ ആപ്‍ഡേറ്റ് ചെയ്യുക.