തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ആണ് വിൻഫെസ്റ്റിന്റെ പുതിയ ഹബ് തുടങ്ങുന്നത്.
വിയറ്റ്നാം ആസ്ഥാനമായുള്ള അന്താരാഷ്ട്ര വാഹന നിർമാണ കമ്പനിയായ വിൻഫാസ്റ് ആണ് പുതിയ പദ്ധതിക്ക് തമിഴ്‌നാട്ടിൽ തുടക്കം കുറിക്കുന്നത്. 17,000 കോടി രൂപയുടെ അതിവിപുലമായ എക്സ്പോർട്ട് ഹബ് ആണ് ഈ വർഷം തുടങ്ങാനിരിക്കുന്നത്.
ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഇവിടെ നിന്നും കയറ്റുമതി നടത്താനുമാണ് കമ്പനിയുടെ പദ്ധതി എന്നാണ് അറിയുന്നത്.
പദ്ധതി പൂർത്തിയാകുമ്പോൾ ഏകദേശം 3,500 പേർക്കെങ്കിലും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിവർഷം 1.5 ലക്ഷം വാഹനങ്ങൾ ഇവിടെ നിർമിക്കാൻ സാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.
ആഗോള വാഹന വിപണിയിൽ ടെസ്‌ലയുടെ മുഖ്യ എതിരാളിയാണ് വിൻഫാസ്റ് .