ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റഫോം ആയ ഗൂഗിൾ പേ ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ വഴി നടത്തുന്ന ബിൽ പേയ്‌മെന്റുകൾക്കു സർവീസ് ചാർജ് ചുമത്താൻ തുടങ്ങുന്നു.
ഡിജിറ്റൽ ഇടപാടുകൾക്ക് ഇന്ന് വളരെ പ്രാധാന്യം വർദ്ധിച്ചുകൊണ്ടിരിക്കകയാണല്ലോ. എന്തിനും ഏതിനും ഓൺലൈൻ പേയ്‌മെന്റ് സംവിധാനമായ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ആണ് എല്ലാവരും ഉപയോഗിക്കാറുള്ളത്.
ക്യാഷ് കയ്യിൽ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടും കൂടാതെ അധികമായ എക്സ്ട്രാ ചാർജുകൾ ഒന്നുമില്ലാത്തതുമായിരുന്നു ഇത്തരം ഡിജിറ്റൽ ഫ്ലാറ്റുഫോമുകളെ ആകർഷിക്കാൻ സാധാരണക്കാരെ പ്രേരിപ്പിച്ചിരുന്ന മുഖ്യ ഘടകം.
എന്നാൽ ഇന്ന് പതുക്കെ ഓരോനിന്നും ഓരോതരം പുതിയ ചാർജുകൾ ഏർപ്പെടുത്താൻ ഓരോ കമ്പനികളും തുടങ്ങിയിരിക്കുകയാണ്. ഫോൺപേ , പേടിഎം എന്നി കമ്പനികൾ പലതിനും യൂട്ടിലിറ്റി ചാർജ് എന്ന പേരിൽ വിവിധതരം സർവീസുകൾക്ക് ചാർജുകൾ ഏർപ്പെടുത്താൻ തുടങ്ങിയിരുന്നു.
അവരുടെ പാത പിന്തുടരുകയാണ് ഗൂഗിൾപേയും.
കൺവീനിയന്സ് ചാർജ് എന്ന പേരിലാണ് ഈ അധിക ഭാരം ഉപഭോക്താക്കളുടെ മേൽ കെട്ടിവെക്കാൻ ഗൂഗിൾ പേ തയ്യാറെടുക്കുന്നത്.
ബിൽ തുകയുടെ 0 .5 ശതമാനം മുതൽ 1 ശതമാനം വരെയാണ് പുതുതായി യൂട്ടിലിറ്റി ചാർജ് ആയി കമ്പനി തുമതാണ് പോകുന്നത്.
ഇലെക്ട്രിസിറ്റി, വാട്ടർ, ഗ്യാസ് തുടങ്ങിയവായുടെ ബില്ലുകൾ അടയ്ക്കുമ്പോൾ ജിഎസ്ടി ക്കു പുറമെയായിരിക്കും ഈ യൂട്ടിലിറ്റി ചാർജ് ഈടാക്കുക.