സ്വർണപ്പണയ വായ്പകളുടെ വിതരണത്തിൽ ശക്തമായ ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റിസർവ് ബാങ്ക് ഒരുങ്ങുകയാണ്.
പെട്ടന്ന് ഒരാവശ്യം വരുമ്പോൾ ആരെയും ആശ്രയിക്കാതെ കുറച്ചു പണം നേടാൻ അധികമാളുകളും ആശ്രയിക്കുന്നത് സ്വർണ പണയം ആണ്
അത്യാവശ്യ സാഹചങ്ങളിൽ സ്വർണം പണയം വെച്ച് ഉടനടി പണം എടുക്കുക എന്നത് ഇനി കുറച്ചു വിഷമം ആയിരിക്കും.പണയം വെയ്ക്കുന്ന സ്വർണത്തിന്റെ ഉടമസ്ഥ അവകാശം, വ്യക്തിയുടെ പൂർണമായ വിവരങ്ങൾ, തിരിച്ചടവ് നടത്താനുള്ള പ്രാപ്തി, വായ്‌പയെടുക്കുന്ന പണം എന്തിനുവേണ്ടി ഉപയോഗിക്കനാണ് തുടങ്ങിയ പല കാര്യങ്ങളും വ്യക്തമായി ബോധ്യപ്പെടുത്തിയാൽ മാത്രമേ ഇനി സ്വർണം പണയം വെച്ച് വായ്‌പ നേടാൻ സാധിക്കുകയുള്ളു.
ഇത്തരം കാര്യങ്ങൾക്കു വ്യക്തത നേടണമെന്ന് റിസർവ് ബാങ്ക് സ്വർണം പണയം വെച്ച് വായ്‌പ കൊടുക്കുന്ന ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം സ്വർണ പണയ മേഖലയിൽ വൻ കുതിച്ചുകയറ്റമായിരുന്നു അനുഭവപ്പെട്ടത് .