കേരള മാർക്കെറ്റിൽ കുരുമുളകിന്റെ വില തുടർച്ചയായി ഇടിയുന്നു.
മാർക്കെറ്റിൽ രണ്ടാഴ്ചക്കുള്ളിൽ 21 രൂപയിലേറെ വില കുറവ് രേഖപ്പെടുത്തി.
വിലകുറയുന്നതിനാൽ വാങ്ങലുകാർ മാറി നിൽക്കുന്നതും മാർക്കെറ്റിൽ തിരിച്ചടിയാകുന്നു. കേരളത്തിലെ കുരുമുളകിനേക്കാൾ കുറഞ്ഞവിലയിൽ ശ്രീലങ്കൻ കുരുമുളക് ഇതേരേന്ത്യൻ മാർക്കെറ്റിൽ ലഭ്യമാകുന്നത് അവിടത്തെ വ്യാപാരികളെ കേരള മാർക്കറ്റിലേക്ക് ആകർഷിക്കുന്നതിന് വിലങ്ങുതടിയാകുന്നതും വിലയിടിവിന് കാരണമാകുന്നു.
സർവകാല റെക്കോർഡിലേക്ക് ഉയർന്ന കുരുമുളകുവില കുത്തനെ കുറഞ്ഞത് മാർകെറ്റിൽ വലിയ തിരിച്ചടിയായിരിക്കുകയാണ്. വിലകൂടിയപ്പോൾ ആശ്വാസത്തിലായിരുന്ന കർഷകർ ഇപ്പോൾ പരിഭ്രാന്തിയിലാണ്.