മികച്ച കരുത്തു കാട്ടി രൂപയുടെ മൂല്യം ഉയരുന്ന കാഴ്ച്ചയാണ് ഈ വർഷം കാണുന്നത്.
ഇന്നലെ ഈ വർഷത്തെ ഏറ്റവും മികച്ച നിലയിൽ രൂപയുടെ മൂല്യം ഉയർന്നു. 0.5 ശതമാനം ഉയർന്നു 84.78 എന്ന നിലയിലേക്ക് ഉയരാൻ രൂപയ്ക്കു സാധിച്ചു.
2018 ന് ശേഷം ആദ്യമായാണ് രൂപയുടെ വിനിമയ നിരക്ക് ഇത്ര ഉയരുന്നത്.
നിലവിലെ മാന്ദ്യത്തിൽ നിന്നും ഏഷ്യൻ കറൻസികൾക്കൊപ്പം രൂപയും കരുത്തു കാട്ടാൻ തുടങ്ങി എന്നാണ് ഇതിൽ നിന്നും അർത്ഥമാക്കാൻ സാധിക്കുന്നത് എന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ വിപണിയിൽ വീണ്ടും നിദേശനിക്ഷേപങ്ങൾ പ്രവഹിക്കാൻ തുടങ്ങിയതും, ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാകാൻ പോകുന്ന വ്യാപര കരാറിലുള്ള വിശ്വാസവും, അമേരിക്കൻ ഡോളർ ദുർബലമാകുന്നതും എല്ലാം നിലവിലെ മുന്നേറ്റത്തിന് കരുത്തു നൽകുന്നു എന്ന് അനുമാനിക്കാം.