ഏറെനാളത്തെ കാത്തിരിപ്പിനും, ഒരുപാടു വിവാദങ്ങൾക്കും ശേഷം മലയാളികൾ ഒന്നടങ്കം കാത്തിരുന്ന വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഇന്നലെ സാക്ഷാത്കരിക്കപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തുറമുഖം രാജ്യത്തിന് സമർപ്പിച്ചു.
18000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന തുറമുഖത്തിന്റെ ആദ്യ ഘട്ടമാണ് ഇന്നലെ പ്രധാനമന്ത്രി ഉദ്‌ഘാടനം നിർവഹിച്ചത്. ഇനി 3 ഘട്ടം കൂടി പൂർത്തിയാകുമ്പോഴാണ് തുറമുഖം സമ്പൂർണമാകുക. 2028 ൽ ഇത് സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
പതിറ്റാണ്ടുകളായി കേരളം സ്വപ്നം കണ്ട പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖത്തിന്റേത്.
രാജ്യത്തെ ഏക ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് തുറമുഖം കൂടിയാണ് വിഴിഞ്ഞം എന്നത് ഇതിന്റെ പ്രസക്തി വർധിപ്പിക്കുന്നു.
ഡ്രജ്ജിങ് ഇല്ലാതെ 20 മീറ്റർ ആഴം ഇപ്പോഴും നിലനിർത്താൻ കഴിയും എന്നതാണ് ഈ തുറമുഖത്തിന്റെ മറ്റൊരു പ്രത്യേകത .
വിഴിഞ്ഞം തുറമുഖത്തിന്റെ 10 നോട്ടിക്കൽ മൈൽ ദൂരത്തുകൂടിയാണ് ലോകത്തെ ഏറ്റവും തിരക്കുകൂടിയ രണ്ടു കപ്പൽ ചാലുകൾ കടന്നുപോകുന്നത് തുറമുഖത്തിന്റെ വാണിജ്യ സാധ്യതകൾ വർധിപ്പിക്കുന്നതാണ്.
അങ്ങനെ എല്ലാംകൊണ്ടും ഒരുപാടു പ്രത്യേകതകളും രാജ്യത്തിനു സാമ്പത്തിക വളർച്ചയും ഉണ്ടാക്കുന്ന തുറമുഖമാണ് വിഴിഞ്ഞം .